ധര്‍മ്മജന്‍ ധര്‍മ്മം വാരി വിതറുന്നവന്‍, രാഷ്ട്രീയത്തില്‍ നിന്ന് പണമുണ്ടാക്കേണ്ട കാര്യം അവനില്ല; ടിനി ടോം പറയുന്നു

Tini Tom | Bignewslive

കോഴിക്കോട്: ബാലുശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും നടനുമായ ധര്‍മ്മജനെ പുകഴ്ത്തിയും വിജയാശംസകള്‍ നേര്‍ന്നും ചലച്ചിത്രതാരം ടിനിടോം. ധര്‍മ്മജന്‍ ധര്‍മ്മം വാരി വിതറുന്നവനെന്ന് ടിനി ടോം പറയുന്നു. തന്റെ സമ്മതിദാനം രേഖപ്പെടുത്തിയ ശേഷം മാധ്യമത്തോട് സംസാരിക്കുകയായിരുന്നു താരം.

കലയാണ് എന്റെ രാഷ്ട്രീയം. നാടിനു നല്ലത് ചെയ്യുന്നവരോടാണ് താത്പര്യം അതില്‍ രാഷ്ട്രീയം നോക്കാറില്ലെന്നും ടിനി ടോം കൂട്ടിച്ചേര്‍ത്തു. എല്ലാവരും സമ്മതിദാനവകാശം വിനിയോഗിക്കണം. കാരണം നമുക്ക് അധികാരം കാണിക്കാനുള്ള സമയമാണിത്. ആര് നമ്മളെ ഭരിക്കണമെന്ന് നമ്മള്‍ നിശ്ചയിക്കണമെന്നും താരം വ്യക്തമാക്കി.

എന്റെ സുഹൃത്താണ് ധര്‍മ്മജന്‍. അവനെ പഠിക്കുന്ന കാലം തൊട്ടെ അറിയാം. അവന് ഒരു തൊഴിലുണ്ട്. അതുകൊണ്ട് രാഷ്ട്രീയത്തില്‍ നിന്ന് പണമുണ്ടാക്കേണ്ട കാര്യം അവനില്ല. അവനെ പോലുള്ളവര്‍ ജയിക്കണമെന്നാണ് ആഗ്രഹമെന്നും ടിനി പറയുന്നു.

Exit mobile version