ഗർഭം അലസിപ്പിക്കാനെത്തിയ പെൺകുട്ടിയെ കണ്ട് ഡോക്ടർക്ക് സംശയം; തെളിഞ്ഞത് പോക്‌സോ കേസും ശൈശവ വിവാഹവും; 24കാരൻ അറസ്റ്റിൽ

അരൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. ചന്തിരൂർ വെളുത്തുള്ളി ബണ്ടിൽ ആദർശിനെ (24)യാണ് പോക്സോ വകുപ്പ് പ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്. പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് കേസിലാണ് പ്രതി പിടിയിലായത്.

പിന്നീട് ഇയാൾ പെൺകുട്ടിയെ വീട്ടുകാരുടെ സഹായത്തോടെ വിവാഹം കഴിച്ചതായും പോലീസ് കണ്ടെത്തി. തുടർന്ന് ശൈശവ വിവാഹത്തിന് ഇരുവരുടെയും മാതാപിതാക്കളുടെ പേരിൽ കേസെടുക്കാനും പോലീസ് തീരുമാനിച്ചു.

പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കാനായി മാതാപിതാക്കൾ ആശുപത്രിയിൽ എത്തിയിരുന്നു. തുടർന്ന് സംശയം തോന്നിയ ഡോക്ടർ അറിയിച്ചതിനെത്തുടർന്നാണ് പോലീസ് അന്വേഷണം നടത്തിയത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരാണ് പെൺകുട്ടിയും കുടുംബവും

also read- ബുദ്ധിജീവികളുടെ നാടായ കേരളത്തിൽ തീവ്രവാദ ഗൂഢാലോചനകൾ വളരുന്നത് ‘കേരള സ്‌റ്റോറി’ തുറന്നുകാണിക്കുന്നു; കർണാടകയിൽ കേരള സ്‌റ്റോറിയെ വാഴ്ത്തി മോഡി

സംഭവത്തിൽ ചേർത്തല ഡിവൈ.എസ്.പി. കെ.വി. ബെന്നിയുടെ നിർദേശപ്രകാരം സി.ഐ. സുബ്രഹ്‌മണ്യൻ, എസ്.ഐ. അനീഷ് കെ. ദാസ് എന്നിവരാണ് അന്വേഷണം നടത്തുന്നത്. പ്രതിയെ ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Exit mobile version