ബന്ധുവീട്ടിലെത്തിയ ആറാംക്ലാസ്സുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ച സംഭവം കൊലപാതകം, സുഹൃത്തായ 14കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: വിഴിഞ്ഞം സ്വദേശിയായ ആറാംക്ലാസ്സുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ച സംഭവത്തില്‍ സുഹൃത്തായ 14കാരന്‍ അറസ്റ്റില്‍. ഒരു വര്‍ഷം മുമ്പായിരുന്നു സംഭവം. നാഗര്‍കോവില്‍ തിട്ടുവിള കുളത്തിലാണ് 12കാരന്‍ മുങ്ങിമരിച്ചത്.

വിഴിഞ്ഞം കല്ലുവെട്ടാന്‍ കുഴി ആശുപത്രി റോഡില്‍ മുഹമ്മദ് നസീം സുജിത ദമ്പതികളുടെ മകന്‍ ആദില്‍ മുഹമ്മദ് ആണ് കുളത്തില്‍ മുങ്ങിമരിച്ചത്. നാഗര്‍കോവില്‍ ഇറച്ചകുളത്തെ ബന്ധുവീട്ടില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

also read: ഷൂട്ട് അറ്റ് സൈറ്റിനും തടയാനാകാതെ മണിപ്പൂരിലെ സംഘർഷം; ബിജെപി എംഎൽഎയെ ആക്രമിച്ച് ജനക്കൂട്ടം; ഗുരുതരാവസ്ഥയിൽ

ആറ് മാസത്തെ അന്വേഷണത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം 14 കാരനെ തമിഴ്‌നാട് സി.ബി.സി.ഐ.ഡി കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്.കൊല്ലപ്പെട്ട ആദില്‍ മുഹമ്മദ് വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ടീഷര്‍ട്ട് ധരിച്ചിരുന്നു. എന്നാല്‍ മൃതദേഹത്തില്‍ ടീ ഷര്‍ട്ട് ഇല്ലായിരുന്നു.

also read: സൂപ്പര്‍ ബൈക്കുമായി കുതിച്ചുപാഞ്ഞു, നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, പ്രശ്‌സത യൂട്യൂബ് താരത്തിന് ദാരുണാന്ത്യം

പ്രതി വിജനമായ പ്രദേശത്ത് കുട്ടിയെ എത്തിച്ചത് ലൈംഗികമായി ഉപദ്രവിക്കാനാണോ എന്നതടക്കമുള്ള സംശയം അന്വേഷണ സംഘത്തിനുണ്ട്. അതേസമയം, പ്രതിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലാത്തതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ അന്വേഷണ സംഘം തയ്യാറായില്ല.

Exit mobile version