സൂപ്പര്‍ ബൈക്കുമായി കുതിച്ചുപാഞ്ഞു, നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, പ്രശസ്ത യൂട്യൂബ് താരത്തിന് ദാരുണാന്ത്യം

ന്യൂഡല്‍ഹി: ബൈക്കപകടത്തില്‍ യൂട്യൂബ് താരത്തിന് ദാരുണാന്ത്യം. ഇരുപത്തിയഞ്ചുകാരനായ അഗസ്ത്യ ചൗഹാന്‍ ആണ് മരിച്ചത്. പ്രശസ്ത ബൈക്ക് റൈഡറും ട്രാവല്‍ ബ്ലോഗറുമാണ് അഗസ്ത്യ ചൗഹാന്‍.

ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ചാണ് അപകടമുണ്ടായത്. മരിച്ചു. സൂപ്പര്‍ ബൈക്ക് മുന്നൂറു കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. ഡല്‍ഹിയിലേക്കുള്ള യിലേക്കുള്ള യാത്രാമധ്യേയാണ് അപകടത്തില്‍പ്പെടുന്നത്.

also read: സ്ഥാനപ്പേര് മാറ്റിവിളിച്ചതില്‍ ക്ഷുഭിതനായി, വേദിയില്‍ കയറാതെ രഞ്ജിത്ത്, മാപ്പ് പറഞ്ഞ് അവതാരകന്‍

യമുന എക്സ്പ്രസ് വേ 47 മൈല്‍ക്കല്ലിലാണ് സംഭവം. അപകടത്തിന്റെ ആഘാതത്തില്‍ ഹെല്‍മറ്റ് തകര്‍ന്ന് അഗസ്ത്യയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. വിവരമറിഞ്ഞ് എമര്‍ജന്‍സി മെഡിക്കല്‍ ടീം സ്ഥലത്തെത്തിയിരുന്നു.

also read: കടം വാങ്ങിയ തുക തിരിച്ചു ചോദിച്ചതില്‍ തര്‍ക്കം: അതിരപ്പിള്ളി വനത്തില്‍ യുവതിയെ കൊലപ്പെടുത്തി ഉപേക്ഷിച്ചു, യുവാവ് അറസ്റ്റില്‍

എന്നാല്‍ അഗസ്ത്യ അപകട സ്ഥലത്തുവെച്ച് തന്നെ മരിച്ചു. യൂട്യൂബില്‍ 12 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സാണ് അഗസ്ത്യയ്ക്കുള്ളത്.

Exit mobile version