ഇവിടം ജീവിക്കാനാവാത്ത സ്ഥലമായി മാറി, വേറെ വഴിയില്ല, കേരളം വിടുകയാണെന്ന് ബിന്ദു അമ്മിണി

തിരുവനന്തപുരം: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി കേരളം വിടുന്നു. തന്നെ സംബന്ധിച്ചിടത്തോളം കേരളം ജീവിക്കാനാവാത്ത സ്ഥലമായി മാറിയെന്നും ഇവിടം വിടുകയല്ലാതെ മറ്റു വഴിയില്ലെന്നും ബിന്ദു അമ്മിണി മാധ്യമങ്ങളോട് പ്രതികരിച്ചു.

സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ശബരിമലയില്‍ കയറിയതിന് പിന്നാലെ ബിന്ദു അമ്മിണി വിമര്‍ശനങ്ങളും ആക്രമണങ്ങളും നേരിട്ടുകൊണ്ടിരിക്കുകയാണ്. ”സുപ്രീം കോടതി നിര്‍ദേശപ്രകാരം എനിക്ക് മുഴുവന്‍ സമയ പൊലീസ് സുരക്ഷയുണ്ട്. എന്നാല്‍ ഉദ്യോഗസ്ഥരുടെ മുന്നില്‍ വച്ചാണ് പലയിടത്തും ഞാന്‍ ആക്രമിക്കപ്പെട്ടത്”- ബിന്ദു അമ്മിണി പറഞ്ഞു.

also read: ഈ കഥ നമ്മുടെ ചരിത്രമായി മാറിയേക്കും, ഭയമാകുന്നു; ദി കേരള സ്റ്റോറിയെ കുറിച്ച് മാല പാര്‍വ്വതി

കേരളം ജീവിക്കാനാവാത്ത സ്ഥലമായി മാറി. ഉത്തര്‍പ്രദേശിലോ ഡല്‍ഹിയിലോ സ്വസ്ഥതയും സുരക്ഷയും കിട്ടുമെന്നാണ് തോന്നുന്നത്. വടക്കേ ഇന്ത്യയില്‍ പലവട്ടം പോയിട്ടുണ്ട്. ഒരു തവണ പോലും അവിടെ തനിക്കു നേരെ അക്രമം ഉണ്ടായിട്ടില്ലെന്നും ബിന്ദു അമ്മിണി പറഞ്ഞു.

also read: മൂന്ന് പേരെ പൂട്ടിയിട്ട മലയാലപ്പുഴയിലെ മന്ത്രവാദ കേന്ദ്രം അടിച്ചു തകർത്തു; രക്ഷാപ്രവർത്തനം നടത്തിയ സിപിഎം പ്രവർത്തകർക്ക് എതിരെ കേസെടുത്ത് പോലീസ്

ഉടന്‍ തന്നെ ഡല്‍ഹിയിലേക്കു പോകുമെന്നും താമസം എവിടെ വേണമെന്ന് അവിടെ ചെന്നിട്ടു തീരുമാനിക്കുമെനന്ും കേരളം വിടാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നും ബിന്ദു അമ്മിണി പറഞ്ഞു.

Exit mobile version