സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് ആതിര ജീവനൊടുക്കിയ സംഭവം, പ്രതി അരുണ്‍ ലോഡ്ജ് മുറിയില്‍ ജീവനൊടുക്കിയ നിലയില്‍

കോട്ടയം : കോട്ടയം കടുത്തുരുത്തിയില്‍ ആതിര എന്ന യുവതി ജീവനൊടുക്കിയ കേസിലെ പ്രതി ആത്മഹത്യ ചെയ്ത നിലയില്‍. അരുണ്‍ വിദ്യാധരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയിലെ അപ്‌സര ലോഡ്ജിലാണ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ പെരിന്തല്‍മണ്ണ സ്വദേശിയായ രാജേഷ് എന്ന പേരിലാണ് ലോഡ്ജില്‍ മുറിയെടുത്തിരുന്നത്.

also read: ‘ചലനശേഷി ഇല്ലാത്ത മകനെ കുട്ടികള്‍ കളിയാക്കുന്നു’: മന്ത്രിയ്ക്ക് മുന്നില്‍ കണ്ണീരോടെ അമ്മ; ശ്രീഹരിയ്ക്ക് സഹായം ഉറപ്പാക്കി വിഎന്‍ വാസവന്‍

അരുണ്‍ ഈ മാസം രണ്ടിനാണ് ലോഡ്ജില്‍ മുറിയെടുത്തതെന്നാണ് വിവരം.എന്നാല്‍ ഇയാള്‍ മുറിയില്‍നിന്ന് അധികം പുറത്തിറങ്ങുന്നുണ്ടായിരുന്നില്ലെന്ന് ലോഡ്ജ് അധികൃതര്‍ പറഞ്ഞു.

also read: ‘എന്റെ സംസ്ഥാനം കത്തുകയാണ്, രക്ഷിക്കണം’, അപേക്ഷിച്ച് മേരി കോം; കലാപം രൂക്ഷം;സൈന്യത്തെ വിന്യസിച്ചു; ഇന്റർനെറ്റ് വിച്ഛേദിച്ചു

ഭക്ഷണം കഴിക്കാന്‍ വൈകുന്നേരം മാത്രമാണ് പുറത്തിറങ്ങിയിരുന്നത്. ഇന്ന് മുറിയില്‍നിന്ന് അനക്കമൊന്നും ഇല്ലാതിരുന്നതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്നായിരുന്നു ആതിര ജീവനൊടുക്കിയത്. ഇരുവരും തമ്മിലുള്ള സൗഹൃദം ആതിര അവസാനിപ്പിച്ചതോടെ അരുണ്‍ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് ആതിരയുടെ സഹോദരീഭര്‍ത്താവും മണിപ്പൂര്‍ സബ് കളക്ടറുമായ ആശിഷ് ദാസ് പറഞ്ഞു.

Exit mobile version