വയറിളക്കവും ഛര്‍ദിയും, 13കാരന് ദാരുണാന്ത്യം, രണ്ട് കുട്ടികള്‍ ചികിത്സയില്‍, ഭക്ഷ്യവിഷബാധയെന്ന് വീട്ടുകാര്‍

തൃശൂര്‍: വയറിളക്കത്തെ തുടര്‍ന്ന് പതിമൂന്നുകാരന്‍ മരിച്ചു. തൃശ്ശൂര്‍ ജില്ലയിലാണ് സംഭവം. അനസിന്റെ മകന്‍ ഹമദാന്‍ ആണ് മരിച്ചത്. ഭക്ഷ്യവിഷബാധ മൂലമാണ് കുട്ടിമരിച്ചതെന്ന് കുടുംബം ആരോപിക്കുന്നു.

കഴിഞ്ഞദിവസം ഹമദാനും കുടുംബവും വാഗമണ്ണില്‍ ഉല്ലാസയാത്രയ്ക്ക് പോയിരുന്നു. ഇവിടെ ഒരു ഹോട്ടലില്‍ നിന്നും ഹമാദാനും മറ്റ് രണ്ടുകുട്ടികളും ബിരിയാണിയായിരുന്നു കഴിച്ചത്.

also read: നാടിനെ വിറപ്പിച്ച അരിക്കൊമ്പനെ കളിമണ്ണില്‍ തീര്‍ത്ത് ഡാവിഞ്ചി സുരേഷ്, കഴിവിനെ പ്രശംസിച്ച് സോഷ്യല്‍മീഡിയ, ചിത്രം വൈറല്‍

തുടര്‍ന്ന് മൂന്നുപേര്‍ക്കും പനിയും ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടു. മറ്റ് രണ്ട് കുട്ടികള്‍ ചികിത്സതേടിയിട്ടുണ്ട്. മൂന്നുപേര്‍ക്കും ഒരേ ലക്ഷണങ്ങള്‍ കണ്ടതാണ് ഭക്ഷ്യവിഷബാധയെന്ന് സംശയിക്കാന്‍ കാരണം.

also read: പെണ്‍കുട്ടികളുടെ ജനന നിരക്ക് കുറവ്: രണ്ടാമത്തെ പ്രസവത്തില്‍ പെണ്‍കുട്ടി ജനിച്ചാല്‍ 6,000 രൂപ; പദ്ധതി കേരളത്തിലും

അതേസമയം, വഴിയില്‍ മറ്റു സ്ഥലങ്ങളില്‍ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മരണകാരണം കണ്ടെത്താനായി കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തും. ഇതിനായി ഹമദാന്റെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version