നാടിനെ വിറപ്പിച്ച അരിക്കൊമ്പനെ കളിമണ്ണില്‍ തീര്‍ത്ത് ഡാവിഞ്ചി സുരേഷ്, കഴിവിനെ പ്രശംസിച്ച് സോഷ്യല്‍മീഡിയ, ചിത്രം വൈറല്‍

arikkomban| bignewslive

തൃശൂര്‍: ഒരു നാടിനെ ഒന്നടങ്കം വിറപ്പിച്ച അരിക്കൊമ്പനെ കളിമണ്ണില്‍ തീര്‍ത്ത് ചിത്രകാരനും ശില്‍പ്പിയുമായ ഡാവിഞ്ചി സുരേഷ്. കളിമണ്ണില്‍ തീര്‍ത്ത അരിക്കൊമ്പന്റെ ശില്‍പ്പം സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

തേയിലത്തോട്ടത്തിനിടയിലെ വഴിയില്‍ ഉറങ്ങിക്കിടക്കുന്ന അരിക്കൊമ്പന്റെ ചിത്രം നേരത്തെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഈ ആകാശദൃശ്യമാണ് ഡാവിഞ്ചി സുരേഷ് കളിമണ്ണില്‍ തീര്‍ത്തത്.

also read: എല്ലാവരും കണ്ടിരിക്കേണ്ട ചിത്രം, വിവാദമാക്കേണ്ട: ദി കേരള സ്റ്റോറി പ്രിവ്യൂ ഷോ കണ്ട് നടന്‍ ഷിബു തിലകന്‍

മൂന്നു മണിക്കൂര്‍ സമയമെടുത്താണ് ഈ ദൃശ്യം ഡാവിഞ്ചി സുരേഷ് കളിമണ്ണില്‍ ശില്‍പ്പമാക്കി മാറ്റിയത്. ചിത്രം വൈറലായതോടെ നിരവധി പേരാണ് അദ്ദേഹത്തിന്റെ കഴിവിനെ പ്രശംസിച്ച് കമന്റ് ചെയ്തത്.

ശരിക്കും അരിക്കൊമ്പന്‍ തന്നെയെന്ന് കളിമണ്ണില്‍ ഒരുങ്ങിയ ആനയെ കണ്ട് ജനങ്ങള്‍ പറയുന്നു. വിവിധ മീഡിയങ്ങളിലായി ആയിരക്കണക്കിന് ദൃശ്യവിസ്മയങ്ങള്‍ ഒരുക്കിയിട്ടുളള കലാകാരനാണ് ഡാവിഞ്ചി സുരേഷ്.

Exit mobile version