മുത്തലാഖ് വിഷയം..! ചര്‍ച്ചയ്ക്ക് എത്താന്‍ കഴിഞ്ഞില്ല, അണികളോട് പികെ കുഞ്ഞാലിക്കുട്ടി ഖേദപ്രകടനം നടത്തി; ചുമതലയേല്‍പിച്ച ഇടി ഭംഗിയായി കാര്യങ്ങള്‍ നടത്തി

മലപ്പുറം: മുത്തലാഖ് വിഷയം ലോക്‌സഭയില്‍ ചര്‍ച്ചചെയ്യുമ്പോള്‍ പങ്കാളിയാകാന്‍ സാധിക്കാത്തതില്‍ ഖേദം പ്രകടിപ്പിച്ച് പികെ കുഞ്ഞാലിക്കുട്ടി എംപി. തന്റെ അഭാവം സഭയ്ക്കകത്തും അണികള്‍ക്കിടയിലും പിറുപിറുക്കലിന് വഴി വെച്ചിരുന്നു. മാത്രമല്ല വലിയ വിവാദങ്ങളായിരുന്നു അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നുത്. എന്നാല്‍ ഈ വിവാദങ്ങള്‍ പാര്‍ട്ടി അണികള്‍ക്കും നേതാക്കള്‍ക്കും ബുദ്ധിമുട്ടുണ്ടായതില്‍ തനിക്ക് വിഷമമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ംുത്തലാഖ് വിഷയം പാര്‍ലമെന്റ് ചര്‍ച്ചയാക്കിയപ്പോള്‍ കുഞ്ഞാലിക്കുട്ടി വിവാഹസത്കാരത്തില്‍ പങ്കെടുക്കുകയായിരുന്നു. എന്നാല്‍ തനിക്ക് പകരം വിഷയത്തില്‍ മുസ്‌ലിം ലീഗിന്റെ നിലപാട് വ്യക്തമാക്കാന്‍ ഇടി മുഹമ്മദ് ബഷീറിനെ ചുമതലപ്പെടുത്തിയിരുന്നെന്നും അദ്ദേഹം അതു ഭംഗിയായി ചെയ്‌തെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. താനുമായി ആലോചിച്ചശേഷമാണ് ഇടി തീരുമാനങ്ങള്‍ എടുത്തത്.

മാത്രമല്ല കേരളത്തില്‍ പാര്‍ട്ടിയുടെയും പാര്‍ട്ടിപത്രത്തിന്റെയും അടക്കം ചുമതല നിര്‍വഹിക്കേണ്ടിവരുന്നതിനാലാണ് ലോക്‌സഭയില്‍ പലപ്പോഴും ഹാജരാകാന്‍ കഴിയാതിരുന്നതെന്ന് കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. സംഘടനാപരമായ ഉത്തരവാദിത്തങ്ങളും പാര്‍ലമെന്ററി ചുമതലയും ഒരുമിച്ചുകൊണ്ടുപോകണോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പാണക്കാട് ഹൈദരലി തങ്ങളാണ്. ലോക്‌സഭയില്‍ രണ്ടുശതമാനവും പത്തുശതമാനവും ഹാജര്‍നിലയുള്ള പാര്‍ട്ടി നേതാക്കളുണ്ട്. പലപ്പോഴും ഹാജര്‍ബുക്കില്‍ ഒപ്പിടാന്‍ താന്‍ മറന്നിട്ടുണ്ട്. 45 ശതമാനത്തില്‍ കൂടുതല്‍ താന്‍ സഭയില്‍ എത്തിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Exit mobile version