വയോധികയെ വീടുകയറിയാക്രമിച്ചു, സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു, അയല്‍വാസിയായ സ്ത്രീ അറസ്റ്റില്‍

ആലപ്പുഴ: വയോധികയെ വീടുകയറിയാക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ അയല്‍വാസിയായ സ്ത്രീ അറസ്റ്റില്‍. ആലപ്പുഴ ജില്ലയിലെ കുട്ടനാടാണ് സംഭവം. കുറ്റിച്ചിറ വീട്ടില്‍ മേഴ്‌സിയാണ് അറസ്റ്റിലായത്.

കിടപ്പുരോഗിയായ ചമ്പക്കുളം പുന്നക്കുന്നത്തുശ്ശേരി ചാലുമാട്ടുതറ വീട്ടില്‍ അമ്മിണി ഗോപി(67)യെയാണ് വെട്ടി പരുക്കേല്‍പ്പിച്ചത്. അമ്മ്ിണിയുടെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് എത്തിയ മേഴ്‌സി അവിടെയുണ്ടായിരുന്ന മാല, മൂന്നു വള, കമ്മല്‍ എന്നീ ആഭരണങ്ങള്‍ കവരുകയായിരുന്നു.

also read: താലികെട്ടിന് പിന്നാലെ ‘മന്‍ കി ബാത്ത് 100-ാം എപ്പിസോഡിന്റെ ശ്രോതാക്കളായി നവദമ്പതികള്‍, ഒപ്പം ചേര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും

തടയാന്‍ ശ്രമിച്ചപ്പോഴാണ് വയോധികയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. അമ്മിണിയുടെ തലയിലും മുഖത്തിന്റെ വിവിധ ഭാഗങ്ങളിലുമായിട്ടാണ് വെട്ടേറ്റത്. പത്തിലധികം മുറിവുകളാണുണ്ടായിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

also read: ‘ആ വിയോഗം വളരെ വലിയൊരു നഷ്ടം’; മാമുക്കോയയുടെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി

ഗുരുതരമായി പരിക്കേറ്റ അമ്മിണിയെ അയല്‍വാസികള്‍ ചേര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കിടപ്പുരോഗിയായ അമ്മിണിക്ക് സംസാരിക്കാനും ബുദ്ധിമുട്ടുണ്ട്. സംഭവ സമയത്ത് മേഴ്സിക്കൊപ്പം മറ്റൊരാള്‍കൂടി ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു.

Exit mobile version