ജോലി കഴിഞ്ഞ് മടങ്ങും വഴി അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചു, നഴ്‌സിന് ദാരുണാന്ത്യം

death | bignewslive

കണ്ണൂര്‍: വാഹനാപകടത്തില്‍ നഴ്‌സിന് ദാരുണാന്ത്യം. കണ്ണൂരിലാണ് സംഭവം. വായാട്ടുപറമ്പില്‍ പി ആര്‍ രമ്യയാണ് മരിച്ചത്. മുപ്പത്തിയാറ് വയസ്സായിരുന്നു. അമിതവേഗത്തില്‍ എത്തിയ ഫോര്‍ച്യൂണര്‍ കാര്‍ യുവതിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

കരുവഞ്ചാല്‍ മലയോര ഹൈവേയില്‍ ഹണി ഹൗസിന് സമീപത്തായാണ് വാഹനാപകടം. കഴിഞ്ഞ ദിവസം ഉച്ചക്ക് 3 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ ഫോര്‍ച്യൂണര്‍ കാര്‍ രമ്യയെ ഇടിച്ചു.

also read: അമിത് ഷായെ വിമർശിച്ച് മാധ്യമലേഖനം; രാജ്യദ്രോഹമെന്ന് കാണിച്ച് എംപി ജോൺ ബ്രിട്ടാസിന് നോട്ടീസ്

തുടര്‍ന്ന് റോഡിലേക്ക് തെറിച്ച് വീണ രമ്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇന്ന് സംസ്‌കരിക്കും.

also read: ഷീല എന്നുള്ള ജന്മം അമ്മയായിട്ടോ ഭാര്യയായിട്ടോ താരാനുള്ളതല്ല, നടിയുടേതാണ്; അഭിനയം നിർത്തിയിട്ടും വീണ്ടുമെത്തിച്ചത് മാതാ അമൃതാനന്ദമയി: ഷീല

കണ്ണൂര്‍ റൂറല്‍ എസ്പി ഓഫീസിലെ ജീവനക്കാരന്‍ ബിജുവിന്റെ ഭാര്യയാണ് മരിച്ച രമ്യ. പരിയാരം കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ നഴ്‌സാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Exit mobile version