അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി രാഹുൽ ഗാന്ധി വയനാട്ടിൽ; റോഡ് ഷോയിൽ പ്രിയങ്ക ഗാന്ധിയും; വൈകാരികമായി ഏറ്റെടുത്ത് കോൺഗ്രസ്‌

കൽപ്പറ്റ: എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട്ടിൽ. രാഹുൽ ഗാന്ധിക്ക് ഒപ്പം പ്രിയങ്കാഗാന്ധിയും അനുഗമിക്കുന്നുണ്ട്.

ഇരുവരും ഇന്ന് 4 മണിയോടെയാണ് ഹെലികോപ്റ്ററിൽ വന്നിറങ്ങിയത്. കോണ#്ഗ്രസ് പ്രവർത്തകരും നേതാക്കളും വൈകാരികമായ വലിയ സ്വീകരണമാണ് വയനാട്ടിൽ ഒരുക്കിയിരിക്കുന്നത്.

കോൺഗ്രസ് പ്രവർത്തകർക്ക് പുറമെ മണ്ഡലത്തിലെ വോട്ടർമാരും ഉൾപ്പടെ വൻജനാവലിയാണ് ഇരുവരേയും സ്വീകരിക്കാൻ അണിനിരന്നിരിക്കുന്നത്. ഇനി കൽപ്പറ്റയിൽ നിന്നാരംഭിക്കുന്ന ‘സത്യമേവ ജയതേ’ എന്ന റോഡ്ഷോയിൽ പങ്കെത്തുകൊണ്ടാണ് മറ്റിടങ്ങളിലേക്ക് നീങ്ങുന്നത്.

also read- ഇന്ത്യ മുസ്ലീംങ്ങൾക്ക് ജീവിക്കാൻ പ്രയാസമുള്ള രാജ്യമാണെങ്കിൽ എങ്ങനെ മുസ്ലീം ജനസംഖ്യ കൂടുന്നു? യുഎസിലെ സംവാദത്തിനിടെ ധനമന്ത്രി നിർമ്മല സീതാരാമൻ

അതേസമയം, റോഡ്ഷോയിൽ കോൺഗ്രസ് പതാകയ്ക്ക് പകരം ദേശീയ പതാകയാണ് പ്രവർത്തകർ ഉയർത്തുന്നത്. കോൺഗ്രസിന്‌റെ ശക്തിപ്രകടനം തന്നെയാണ് ഈ റോഡ് ഷോ എന്നാണ് ജനവികാരം.

Exit mobile version