ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ചു, കൊലക്കേസ് പ്രതി മരിച്ചു, ഓടിരക്ഷപ്പെട്ട് ടിപ്പര്‍ ഡ്രൈവര്‍

തിരുവനന്തപുരം: വാഹനാപകടത്തില്‍ കൊലക്കേസ് പ്രതി മരിച്ചു. തിരുവനന്തപുരത്താണ് സംഭവം. മാരായമുട്ടം ജോസ് വധക്കേസിലെ പ്രതിയായ തോട്ടാവാരം സ്വദേശി രഞ്ജിത്താണ് മരിച്ചത്.

ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ചാണ് അപകടം. നെയ്യാറ്റിന്‍കര പെരുങ്കടവിളയില്‍ തെള്ളുകുഴിയില്‍ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ടിപ്പര്‍ ഡ്രൈവര്‍ അപകടത്തിന് പിന്നാലെ ഓടിരക്ഷപ്പെട്ടു.

also read: വമ്പന്‍ സ്വര്‍ണ്ണവേട്ട, വിദേശപാഴ്‌സല്‍ വഴി കടത്താന്‍ ശ്രമിച്ചത് ആറ് കിലോയിലേറെ സ്വര്‍ണം, ആറുപേര്‍ പിടിയില്‍

ടിപ്പര്‍ലോറി ഡ്രൈവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. ജോസിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് രഞ്ജിത്. ഈ കേസിലെ മുഖ്യപ്രതി കാക്ക അനീഷ് നേരത്തെ കൊല്ലപ്പെട്ടിരുന്നു.ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപമാണ് കൃത്യം നടന്നത്.

Exit mobile version