ട്രെയിൻ തീവെപ്പ് കേസിൽ കേരളം കേന്ദ്ര ഏജൻസികളുടെ സഹായം തേടി; അവർ പ്രതിയെ പിടിച്ച് കേരളാ പോലീസിന് കൊടുത്തു: വി മുരളീധരൻ

തിരുവനന്തപുരം: എലത്തൂരിലെ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയെ പിടികൂടി കേന്ദ്ര ഏജൻസികൾ കേരള പോലീസിന് കൈമാറുകയായിരുന്നു എന്ന് കേന്ദ്രമന്ത്രി വി മരുളീധരൻ. പ്രതിയെ പിടിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്ര ഏജൻസികളുടെ സഹായം തേടിയിരുന്നെന്നും ഇതിന്റെ അടിസ്ഥാനത്തിൽ പിടികൂടിയ പ്രതികളെ കേരള പോലീസിന് കൈമാറുകയായിരുന്നു എന്നുമാണ് വി. മുരളീധരൻ പ്രതികരിച്ചിരിക്കുന്നത്.

അതേസമയം, കേസ് കേന്ദ്ര ഏജൻസികൾ ഏറ്റെടുക്കേണ്ടതുണ്ടോ എന്നത് ആഭ്യന്ത്ര മന്ത്രാലയമാണ് പറയേണ്ടത്. അതിന്റേതായ ഘട്ടത്തിൽ അവർ തന്നെ നിലപാടെടുക്കുമെന്നും മന്ത്രി പ്രതികരിച്ചു. സംഭവം നടന്ന് മൂന്ന് മണിക്കൂറിന് ശേഷമാണ് ട്രെയിനിൽ നിന്ന് ചാടി എന്ന് പറയപ്പെടുന്നവരുടെ മൃതദേഹം കണ്ടെത്താൻ സാധിച്ചത്.

ALSO READ- സ്ത്രീകൾ ദൈവമാണ്; നല്ല ശരീരത്തിൽ മോശമായ വസ്ത്രം ധരിച്ചാൽ ശൂർപ്പണഖയാണ്; വിവാദ പരാമർശവുമായി ബിജെപി നേതാവ് കൈലാഷ് വിജയ വർഗിയ

സംഭവത്തിന് ശേഷം പ്രതി കേരളം വിട്ടു. ഇതൊക്കെ വേണ്ടത്ര നടപടികൾ ഉണ്ടാകാത്തതുകൊണ്ടാണ്. പോലീസ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്നും വി മുരളീധരൻ അഭിപ്രായപ്പെട്ടു.

പ്രതിയെ കണ്ടെത്താൻ കേന്ദ്ര ഏജൻകളുടെ സഹായം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദിവസങ്ങൾക്കകം പ്രതിയെ മഹാരാഷ്ട്രയിൽ പിടികൂടിയതും കേരള പോലീസിന് ഏൽപ്പിച്ച് നൽകിയതും എന്നാണ് മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞത്.

Exit mobile version