എലത്തൂര്‍ തീവെപ്പ് കേസ്, യുഎപിഎ ചുമത്തിയേക്കും

കോഴിക്കോട്: എലത്തൂരില്‍ ട്രെയിന്‍ തീ വെപ്പ് നടത്തിയ പ്രതിയെ ഇന്ന് രാവിലെയാണ് പോലീസ് കോഴിക്കോടെത്തിച്ചത്. കേസില്‍ യുഎപിഎ ചുമത്തിയേക്കും. കോടതിയില്‍ ഹാജരാക്കും മുമ്പ് ഇതിന് തീരുമാനം ഉണ്ടാകും.

സെക്ഷന്‍ 15, 16 എന്നിവയാണ് ചുമത്തുക. പ്രതിയെ കേരളത്തിലേക്ക് കൊണ്ടുവന്ന വാഹനത്തിന്റെ ടയര്‍ പഞ്ചറായിരുന്നു. കണ്ണൂര്‍ മേലൂരിന് സമീപം കാടാച്ചിറയില്‍ വച്ചാണ് ടയര്‍ പഞ്ചറായത്. പ്രതിയുമായി വാഹനം ഒരുമണിക്കൂറിലേറെയാണ് ഇവിടെ കിടന്നത്.

also read; വിവാഹവാഗ്ദാനം നല്‍കിയ കാമുകിയെ കാനഡയില്‍ നിന്നും വിളിച്ചുവരുത്തി, ക്രൂരമായി കൊന്ന് കുഴിച്ച് മൂടി, യുവാവ് അറസ്റ്റില്‍, നടുക്കുന്ന സംഭവം പുറത്തറിഞ്ഞത് ഒമ്പത് മാസങ്ങള്‍ക്ക് ശേഷം

ശേഷം മറ്റൊരു വാഹനത്തില്‍ കയറ്റി കോഴിക്കോട്ടേക്ക് കൊണ്ടുപോവുകയായിരുന്നു. അതേസമയം പ്രതിയുമായി വഴിയില്‍ കിടന്ന വാഹനത്തിന് എടക്കാട് പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. ഇന്നോവ കാറില്‍ ആയിരുന്നുതലപ്പാടി അതിര്‍ത്തി ചെക് പോസ്റ്റ് വരെ പ്രതിയെ കൊണ്ടുവന്നത്.

also read: ബാല ചേട്ടൻ തിരിച്ചുവരണം, ഇനിയും അഭിനയിക്കണം; പെട്ടെന്ന് സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നു, പുതിയ വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി; അഭിരാമി സുരേഷ്

പിന്നീട് ഫോര്‍ട്ടുണര്‍ കാറില്‍ പ്രതിയെ മാറ്റി കയറ്റി കാസര്‍ഗോഡ് അതിര്‍ത്തി കടന്നു. മമ്മാക്കുന്ന് എത്തിയതോടെ പുലര്‍ച്ചെ 3.35ന് കാറിന്റെ പിന്‍ഭാഗത്തെ ടയര്‍ പൊട്ടി അപകടത്തില്‍ പെട്ടു. 45 മിനിറ്റിനു ശേഷം എടക്കാട് പൊലീസ് സ്ഥലത്ത് എത്തി വാഹനത്തിന് സുരക്ഷ ഒരുക്കി.

ഇതിന് ശേഷം കണ്ണൂര്‍ എടിഎസിന്റെ ബൊലേറോ ജീപ്പ് എത്തിച്ചു. എന്നാല്‍ ഈ വാഹനവും എഞ്ചിന്‍ തകരാര്‍ കാരണം വഴിയിലായി. പിന്നീട് 4.45 ഓടെ സ്വകാര്യ കാര്‍ എത്തിച്ചാണ് പ്രതിയെ കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്.

Exit mobile version