ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം, യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ആലപ്പുഴയിലാണ് സംഭവം. പള്ളിപ്പുറം വിളക്കുമരം വേലിക്കകത്ത് സുരേഷിന്റെ മകന്‍ നിത്യന്‍ സുരേഷ് (അപ്പു) ആണ് മരിച്ചത്. ഇരുപത് വയസ്സായിരുന്നു.

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം. ബൈക്ക് യാത്രക്കാരനായിരുന്നു നിത്യന്‍. ചെങ്ങണ്ട പാലത്തിന് വടക്ക് കഴിഞ്ഞദിവസം രാത്രിയായിരുന്നു അപകടം.

also read: ഓസ്‌കാർ പുരസ്‌കാര നിറവിനിടെ ബൊമ്മനും ബെല്ലിക്കും കണ്ണീർ; പാപ്പാൻ ദമ്പതികൾ സംരക്ഷിച്ചു വന്ന കുട്ടിക്കൊമ്പൻ ചരിഞ്ഞു

നിത്യന്‍ സഞ്ചരിച്ചിരുന്ന ബൈക്കും ഓട്ടോയും കൂട്ടി ഇടിക്കുകയായിരുന്നു. ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

also read: ബ്ലാസ്റ്റേഴ്‌സിന് നാല് കോടി രൂപ പിഴ; മാപ്പ് പറഞ്ഞില്ലെങ്കിൽ ആറ് കോടി; കോച്ച് ഇവാന് 10 മത്സരങ്ങളിൽ വിലക്ക്, 5 ലക്ഷം രൂപ പിഴ, പത്ത് ദിവസത്തിനകം അടയ്ക്കണം

സംസ്‌കാരം ഉച്ചയ്ക്ക് ഒരു മണിക്ക്. മാതാവ്: ഷൈല. സഹോദരങ്ങള്‍: അഞ്ജലി സുരേഷ്, ആദിത്യന്‍ സുരേഷ്.

Exit mobile version