എംഡിഎംഎയുമായി ടൂറിസ്റ്റ് ബസില്‍ യാത്ര, യുവതിയും യുവാവും പിടിയില്‍

അങ്കമാലി: എം.ഡി.എം.എയുമായി യുവതിയും യുവാവും പോലീസ് പിടിയില്‍ അങ്കമാലിയിലാണ് സംഭവം. ഇടുക്കി പൂപ്പാറ മുരിക്കുംതോട്ടി വെള്ളാങ്ങല്‍വീട്ടില്‍ ആല്‍ബിറ്റ് (21), എറണാകുളത്ത് കോളേജില്‍ പഠിക്കുന്ന കായംകുളം കരിയിലക്കുളങ്ങര കരടംമ്പിള്ളിവീട്ടില്‍ അനഘ (21) എന്നിവരെയാണ് പോലീസ് അറസ്സില്‍.

എം.ഡി.എം.എയുമായി ടൂറിസ്റ്റ് ബസില്‍ സഞ്ചരിക്കവേയാണ് അറസ്സിലായത്. രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്. ബംഗളുരുവില്‍നിന്ന് പത്തനംതിട്ടയ്ക്ക് പോകുകയായിരുന്ന ടൂറിസ്റ്റ്ബസില്‍ സഞ്ചരിക്കുകയായിരുന്നു ഇവര്‍.

also read: അച്ഛനോട് ഏറ്റവും അടുപ്പമുള്ള സഖാവ്; അച്ഛന് അസുഖമാണെന്നറിഞ്ഞപ്പോൾ മുതൽ ആശ്വസിപ്പിച്ച വ്യക്തി; ഇന്നസെന്റിനെ കുറിച്ച് ബിനീഷ് കോടിയേരി

അങ്കമാലി കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിനുസമീപം വച്ച് പൊലീസ് വാഹനം തടത്തു നിറുത്തി പരിശോധിക്കുകയായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിലും പേഴ്‌സില്‍ നിന്നുമായി 20.110 ഗ്രാം എം.ഡി.എo.എ കണ്ടെടുത്തു.

Exit mobile version