മലപ്പുറം: 54.08 ഗ്രാം എം. ഡി.എം.എയുമായി മൂന്ന് യുവാക്കൾ ജില്ലാ ആന്റി നര്‍കോട്ടിക് ടീമിൻ്റെ പിടിയിൽ. പ്രതികളില്‍നിന്ന് ഒരു ലക്ഷത്തി അയ്യായിരം രൂപയും പിടിച്ചെടുത്തു.
പറമ്പില്‍ പീടിക സ്വദേശി ആഷിക് (33), കുന്നുംപുറം സ്വദേശികളായ സുധിന്‍ ലാല്‍ (23) അക്ഷയ് (23) എന്നിവരെയാണ് പിടികൂടിയത്. വിപണിയില്‍ രണ്ടക്ഷം രൂപ വിലവരുന്ന ലഹരിവസ്തുക്കൾ ആണ് യുവാക്കളിൽ നിന്നും പിടികൂടിയത്.
വേങ്ങര, കൂരിയാട് എന്‍എച്ച് 66 ദേശീയപാത കേന്ദ്രീകരിച്ച് ജില്ലാ നര്‍കോട്ടിക് സെല്‍ സബ്ഇന്‍സ്‌പെക്ടര്‍ ജസ്റ്റിന്റെ നേതൃത്വത്തില്‍ മലപ്പുറം ഡാന്‍സഫ് ടീമും വേങ്ങര പൊലീസും ചേര്‍ന്ന് പരിശോധന നടത്തിയിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ ദേശീയപാത കൂരിയാട് അടിപ്പാതയില്‍ നിന്ന് ആണ് ഇവരെ പിടികൂടിയത്. വില്‍പന നടത്തുന്നതിനായി ഉപയോഗിച്ച കാറും പിടികൂടി.
