കൊച്ചി: മണിക്കൂറുകളുടെ വ്യത്യാസത്തിൽ മകനും അച്ഛനും മരിച്ചു. എറണാകുളം കൂത്താട്ടുകുളത്ത്
ആണ് സംഭവം. വാഹന അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മകൻ മരിച്ച് മണിക്കൂറുകൾ പിന്നിട്ടപ്പോഴേക്കും അച്ഛനും മരണത്തിന് കീഴടങ്ങി.
ഒലിയപ്പുറം ആക്കത്തിൽ റെജി (44)യും പിതാവ് എ.ആർ. നാരായണനും (72) ആണ് ഒരേദിവസം മരണപ്പെട്ടത്. ബുധനാഴ്ച രാവിലെ ഒൻപതരയോടെയാണ് റെജി മരിച്ചത്.
ജെസിബിയിൽ ഇരുചക്ര വാഹനമിടിച്ചുണ്ടായ അപകടത്തിൽ റെജിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് ചികിത്സയിൽ കഴിയവെയാണ് മരിച്ചത്. റെജിയുടെ സംസ്കാരം ബുധനാഴ്ച വൈകുന്നേരം നാല് മണിക്ക് നടത്തുകയും ചെയ്തു.
അതേ ദിവസം വൈകുന്നേരം അഞ്ചരയോടെയാൻ റെജിയുടെ അച്ഛൻ എ.ആർ. നാരായണനും മരണപ്പെട്ടത്. വാർദ്ധക്യ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു നാരായണൻ.
