കൊച്ചി:യുവഡോക്ടര്‍ സിന്തറ്റിക് മയക്കുമരുന്നുകളുമായി പിടിയില്‍. പറവൂര്‍ വടക്കേക്കര സ്വദേശി അംജദ് അഹ്സാന്‍ ആണ് പിടിയിലായത്.
അംജദ് ഒരു മാസത്തിലേറെയായി പൊലീസ് നിരീക്ഷണത്തിലായിരുന്നു.
ഇയാളില്‍ നിന്ന് 0.83 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തയായി കൊച്ചി സിറ്റി ഡാന്‍സാഫ് സ്‌ക്വാഡ് അറിയിച്ചു. മയക്കുമരുന്നു കൈമാറുന്നതിനിടെ പുല്ലേപ്പടിയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്.
നാര്‍ക്കോട്ടിക് എസിപി കെ എ അബ്ദുള്‍ സലാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇയാളെ അറസ്റ്റ് നടത്തിയത്. സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
