കണ്ണൂരില്‍ കോവിഡ് ബാധിച്ച് ഒരു മരണം, കഴിഞ്ഞ ജൂണിന് ശേഷം കോവിഡ് മരണം ഇതാദ്യം

കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. മുഴുപ്പിലങ്ങാട് സ്വദേശി ടി കെ മാധവന്‍ ആണ് മരിച്ചത്. എണ്‍പത്തിയൊമ്പത് വയസ്സായിരുന്നു.

അതേസമയം ഇദ്ദേഹത്തിന് കൊവിഡിനൊപ്പം മറ്റ് രോഗങ്ങളും ഉണ്ടായിരുന്നതായി ഡിഎംഒ അറിയിച്ചു. പൂര്‍ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിച്ചു.

also read: യാത്രക്കാരിൽ നിന്നും ഈടാക്കിയത് ഒരു കോടി രൂപ! ടിക്കറ്റ് ചെക്കിങ് സ്റ്റാഫ് റോസലിന് അഭിനന്ദനവുമായി റെയിൽവേ!

കണ്ണൂരില്‍ കഴിഞ്ഞ ജൂണിന് ശേഷം ആദ്യമായാണ് കൊവിഡ് ബാധിതന്‍ മരിക്കുന്നത്. അതേസമയം, പുതിയ കൊവിഡ് വകഭേദത്തിന് തീവ്രത കുറവാണെങ്കിലും വ്യാപനശേഷി കൂടുതലാണെന്ന് മുന്നറിയിപ്പ് നല്‍കി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്.

also read: വയനാട് എംപി രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി; ആറ് വർഷത്തേക്ക് ഇനി മത്സരിക്കാനുമാകില്ല

ഇനിയൊരു കൊവിഡ് വ്യാപനം ഉണ്ടാകാതിരിക്കാന്‍ ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ലോക ക്ഷയരോഗദിനത്തോട് അനുബന്ധിച്ച് സംസാരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

‘നിലവില്‍ ആരും പരിഭ്രാന്തരാകേണ്ട കാര്യമില്ല. എന്നാല്‍ പുതിയ കൊവിഡ് വകഭേദത്തിന് തീവ്രത കുറവാണെങ്കിലും വ്യാപനശേഷി കൂടുതലാണ്. കൊവിഡിന്റെ തീവ്രത കൊണ്ടല്ല മറ്റ് അസുഖമുള്ളവരാണ് മരണപ്പെടുന്നത്.” എന്ന് മന്ത്രി പറഞ്ഞു.

Exit mobile version