യാത്രക്കാരിൽ നിന്നും ഈടാക്കിയത് ഒരു കോടി രൂപ! ടിക്കറ്റ് ചെക്കിങ് സ്റ്റാഫ് റോസലിന് അഭിനന്ദനവുമായി റെയിൽവേ!

മുംബൈ: ഒരു കോടി രൂപയോളം നിയമലംഘകരിൽ നിന്നും പിഴ ഈടാക്കിയ വനിതാ ടിക്കറ്റ് ചെക്കിങ് സ്റ്റാഫിന് അഭിനന്ദനവുമായി റെയിൽവേ മന്ത്രാലയം. യാത്രക്കാരിൽനിന്ന് ഒരു കോടി രൂപ പിഴ ഈടാക്കിയ ആദ്യ വനിതാ സിടിഐയെയാണ് റെയിൽവേ അഭിന്ദിച്ച് ട്വീറ്റ് ചെയ്തത്.

ചീഫ് ടിക്കറ്റ് ഇൻസ്പെക്ടറാണ് റോസലിൻ ആരോകിയ മേരി. ഇവരാണ് തന്റെ ജോലി സമയത്ത് ടിക്കറ്റ് എടുക്കാത്ത യാത്രക്കാരിൽനിന്ന് 1.03 കോടി രൂപ പിഴ ഈടാക്കിയത്. റോസലിൻ യാത്രക്കാരിൽനിന്ന് പിഴ ഈടാക്കുന്ന ചിത്രങ്ങളോടെയായിരുന്നു റെയിൽവേയുടെ ട്വീറ്റ്.

റോസലിൻ ആരോകിയ മേരിയുടേത് ജോലിയോടുള്ള ആത്മാർഥതയാണ് എന്നും 1.03 രൂപ പിഴ ഈടാക്കുന്ന ആദ്യ വനിതാ ടിക്കറ്റ് ചെക്കിങ് സ്റ്റാഫായി ഇവർ മാറിയെന്നുമാണ് രെിൽവേ അറിയിച്ചിരിക്കുന്നത്. ട്വീറ്റ് വൈറലായതോടെ റോസലിനെ നിരവധി പേരാണ് അഭിനന്ദിച്ചത്.

വെല്ലുവിളികളെ നേരിടാൻ കഴിയുന്ന അർപ്പണബോധവുമുള്ള സ്ത്രീകളെ ഇനിയും രാജ്യത്തിന് ആവശ്യമുണ്ട്, അഭിനന്ദനങ്ങൾ റോസലിൻ, ഇനിയും ജോലി തുടരുക. എന്നൊക്കെയാണ് റോസലിനെ അഭിനന്ദിക്കുന്നവർ പറയുന്നത്.

Exit mobile version