വയനാട് എംപി രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി; ആറ് വർഷത്തേക്ക് ഇനി മത്സരിക്കാനുമാകില്ല

ന്യൂഡൽഹി: വയനാട്ടിൽ നിന്നുള്ള എംപി യും മുൻ കോൺഗ്രസ് അധ്യാക്ഷനുമായ രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കി. 2019-ൽ തിരഞ്ഞെടുപ്പ് പ്രസംഗത്തിൽ മോദി സമുദായത്തെ അപകീർത്തിപ്പെടുത്തി സംസാരിച്ചെന്ന കേസിൽ രാഹുലിന് ഗുജറാത്തിലെ സൂറത്ത് കോടതി വിധി വന്നതിന് പിന്നാലെയാണ് നടപടി.

സൂറത്ത് കോടതി രാഹുലിനെ രണ്ടുവർഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ ലോക്സഭാ സെക്രട്ടറിയേറ്റാണ് രാഹുലിനെ അയോഗ്യനാക്കിയത്. കഴിഞ്ഞദിവസം മുതൽ അയോഗ്യനാണെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്.

അതേസമയം, രാജ്യത്തൊട്ടാകെ കോൺഗ്രസ് വ്യാപകമായ പ്രതിഷേധം നടത്തുകയാണ്. ജനാധിപത്യത്തിന്റെ തകർച്ചയാണ് ഈ വിധിയെന്നാണ് കോൺഗ്രസ് പ്രതികരണം.

രാഹുലിന് ഇതോടെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ആറ് വർഷത്തെ വിലക്കുമുണ്ടാകും. അപ്പീൽനൽകാനായി ശിക്ഷ 30 ദിവസത്തേക്ക് മരവിപ്പിച്ച് സൂറത്ത് കോടതി ജാമ്യവും അനുവദിച്ചിരുന്നു. എന്നാൽ മേൽ കോടതിയുടെ ഇടപെടലിന് മുമ്പാണ് ലോക്സഭാ സെക്രട്ടറിയേറ്റിന്റെ നടപടിയുണ്ടായത്.

also read- സ്റ്റണ്ടിനിടെ ഒരേ മറുക് കാരണം കണ്ടുമുട്ടുന്ന ജയനും നസീറും പോലെയാണ് ഈ അമ്മാവൻ ! തനിക്കെതിരെയുള്ള വാർത്തകളെ ട്രോളി മന്ത്രി റിയാസ്

ഭരണഘടനയുടെ 101 (1) വകുപ്പ് പ്രകാരവും ജനപ്രാതിനിധ്യ നിയമത്തിന്റെ എട്ടാം വകുപ്പ് പ്രകാരവുമാണ് നടപടി. ലോക്സഭാ സെക്രട്ടറി ജനറൽ ഉത്പാൽ കുമാർ സിങാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

Exit mobile version