കൈക്കൂലി കേസിലെ പ്രതിയിൽ നിന്ന് കൈക്കൂലി വാങ്ങി!വിജിലൻസ് എത്തിയപ്പോൾ പിൻവാതിൽ വഴി ഓടി രക്ഷപ്പെട്ട് ഡിവൈഎസ്പി! സംഭവം കഴക്കൂട്ടത്ത്

തിരുവനന്തപുരം: തിരുവല്ലയിലെ മുൻസിപൽ സെക്രട്ടറിയുടെ കൈക്കൂലിക്കേസ് ഒതുക്കാനായി പ്രതിയിൽ നിന്ന് കൈക്കൂലി വാങ്ങിയ ഡിവൈഎസ്പി വിജിലൻസ് അന്വേഷണത്തിനിടെ മുങ്ങി. വിജിലൻസ് സ്പെഷ്യൽ സെൽ ഡിവൈ.എസ്.പി പി വേലായുധൻ നായരാണ് മുങ്ങിയത്.

വേലായുധൻ നായരുടെ വീട്ടിൽ വിജിലൻസ് സംഘം പരിശോധനയ്ക്ക് എത്തിയിരുന്നു ഇതിനിടെയാണ് ഇയാൾ സ്ഥലംവിട്ടത്. റെയ്ഡിഒൊടി രക്ഷപ്പെട്ടതെന്നാണ് അന്വേഷണത്തിനെത്തിയ ഉദ്യോഗസ്ഥർ പറയുന്നത്. തെളിവുകൾ ലഭിച്ചതിനാൽ അറസ്റ്റ് ഉണ്ടായേക്കുമെന്ന് ഭയന്ന് ഒളിവിൽ പോയെന്നാണ് നിഗമനം.

അനധികൃത സ്വത്ത് സമ്പാദനത്തെ തുടർന്ന് അന്വേഷണം നേരിട്ടിരുന്ന പ്രതിയായ തിരുവല്ല മുനിസിപ്പൽ സെക്രട്ടറി എസ് നാരായണനെ 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയിരുന്നു. പിന്നാലെ ഇയാളുമായി ഡിവൈഎസ്പി സാമ്പത്തിക ഇടപാട് നടത്തിയതായി തെളിവ് ലഭിച്ചിരുന്നു. ഇതിനെത്തുടർന്നാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്.

also read- ഇന്ത്യൻ കമ്പനിയുടെ കഫ്‌സിറപ്പ് കുടിച്ച് 18 കുട്ടികൾ മരിച്ച സംഭവം; മരുന്ന് കമ്പനിയുടെ ലൈസൻസ് റദ്ദാക്കി

തുടർന്നാണ് ഇയാളുടെ കഴക്കൂട്ടത്തെ വീട്ടിൽ പരിശോധനയ്ക്കായി സ്പെഷ്യൽ സെൽ യൂണിറ്റിലെ എസ്പിമാരുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. റെയ്ഡിനോട് സഹകരിച്ച ഇയാൾ അവസാന ഘട്ടത്തിൽ എത്തിയപ്പോഴാണ് കടന്നുകളഞ്ഞത്. ബുധനാഴ്ച ഉച്ചയോടെ തുടങ്ങിയെ റെയ്ഡ് രാത്രി ഒൻപതോടെയാണ് അവസാനിച്ചത്.

also read- റെയ്ഡിനെത്തിയ പോലീസ് ബൂട്ടിട്ട് ചവിട്ടി; നാല് ദിവസം പ്രായമായ കുഞ്ഞ് കൊല്ലപ്പെട്ടു; പോലീസുകാർക്ക് സസ്‌പെൻഷൻ

റെയ്ഡിൽ ഇയാളുടെ പണമിടപാടുകൾ സംബന്ധിച്ച നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. അതേസമയം, വ്യാഴാഴ്ച രാവിലെ വരെ വേലായുധൻ നായരെ കുറിച്ച് വിവരം ലഭിക്കാത്തതിനാൽ കുടുംബവും വിജിലൻസും കഴക്കൂട്ടം ഒോപാലീസിൽ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

Exit mobile version