റെയ്ഡിനെത്തിയ പോലീസ് ബൂട്ടിട്ട് ചവിട്ടി; നാല് ദിവസം പ്രായമായ കുഞ്ഞ് കൊല്ലപ്പെട്ടു; പോലീസുകാർക്ക് സസ്‌പെൻഷൻ

റാഞ്ചി: ജാർഗണ്ഡിലെ ഗിരിദിഹ് ജില്ലയിൽ പോലീസ് നടത്തിയ റെയ്ഡിനിടെ ബൂട്ടിട്ട് ചവിട്ടി നാലു ദിവസം പ്രായമായ കുഞ്ഞ് കൊല്ലപ്പെട്ടതായി പരാതി. സംഭവത്തിൽ ആറ് പോലീസുകാർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ അഞ്ചുപേരെ സസ്പെൻഡ് ചെയ്തു.

ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിൽ രണ്ടു പേരെ പിടികൂടാനായി പോലീസ് നടത്തിയ റെയ്ഡിനിടെയായിരുന്നു ഈ ദാരുണ സംഭവം. കുഞ്ഞിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതായി കണ്ടെത്തി.

തുടർന്നാണ് പോലീസുകാർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്നു ഉദ്യോഗസ്ഥർ അറിയിച്ചു. ഗിരിദിഹയിലെ ഡിയോറി പോലീസ് സ്റ്റേഷനിലെ പോലീസുകാരായ സംഗം പഥക്, എസ്‌കെ മണ്ഡൽ എന്നിവരുൾപ്പെടെയുള്ള ആറ് പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇവരിൽ അഞ്ച് പേരെ സസ്‌പെൻഡ് ചെയ്തതായും ഉന്നത ഇദ്യോഗസ്ഥർ അറിയിച്ചു.

also read- ഇന്ത്യൻ കമ്പനിയുടെ കഫ്‌സിറപ്പ് കുടിച്ച് 18 കുട്ടികൾ മരിച്ച സംഭവം; മരുന്ന് കമ്പനിയുടെ ലൈസൻസ് റദ്ദാക്കി

ഡിയോറി പോലീസ് സ്റ്റേഷന് കീഴിലുള്ള കൊഷോഡിംഗി ഗ്രാമത്തിലാണ് രണ്ട് പേരെ അറസ്റ്റ് ചെയ്യാനായി പോലീസ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്.

Exit mobile version