മാധ്യമ പ്രവര്‍ത്തകര്‍ക്ക് നാലംഗ സംഘത്തിന്റെ ക്രൂരമര്‍ദ്ദനം, പരിക്കേറ്റ് ആശുപത്രിയില്‍

കൊല്ലം: മാധ്യമ പ്രവര്‍ത്തകര്‍ക്ക് നാലംഗ സംഘത്തിന്റെ ക്രൂരമര്‍ദ്ദനം. കൊല്ലം ജില്ലയിലാണ് സംഭവം. മാതൃഭൂമി ദിനപ്പത്രത്തിന്റെ ലേഖകനും ഫോട്ടോഗ്രാഫര്‍ക്കുമാണ് മര്‍ദനമേറ്റത്. അക്രമി സംഘത്തിലെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൊല്ലം ബ്യൂറോയിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ അനില്‍ മുകുന്നേരി , സ്റ്റാഫ് ഫോട്ടോഗ്രാഫര്‍ സുധീര്‍ മോഹന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ ഇരുവരെയും കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ചികിത്സയില്‍ കഴിയുകയാണ്.

also read: ആശുപത്രിയിലെ കുട്ടികളുടെ ഐസിയുവില്‍ വന്‍തീപിടുത്തം, ജീവന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, സംഭവം തൃശ്ശൂരില്‍

വാര്‍ത്തയുമായി ബന്ധപ്പെട്ട് പുറത്ത് പോയപ്പോഴായിരുന്നു നാലംഗസംഘത്തിന്റെ മര്‍ദനം. തിരികെ മടങ്ങുന്നതിനിടെ പ്രദേശത്തെ ഒരു റോഡിന്റെ ചിത്രം സുധീര്‍ പകര്‍ത്തിയിരുന്നു.

also read: ഓസ്‌കര്‍ നേട്ടം: ‘ദി എലിഫന്റ് വിസ്പറേഴ്‌സിന്റെ’ സംവിധായികയ്ക്ക് ഒരു കോടി രൂപ സമ്മാനിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

ഈ റോഡിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന തട്ടുകടകളുടെ ചിത്രമാണ് സുധീര്‍ പകര്‍ത്തിയത് എന്ന് സംശയിച്ച് നാലംഗസംഘം ഇവരെ പിന്തുടര്‍ന്നെത്തി. തുടര്‍ന്ന് അനിലിനെയും സുധീറിനെയും തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു.

Exit mobile version