ആശുപത്രിയിലെ കുട്ടികളുടെ ഐസിയുവില്‍ വന്‍തീപിടുത്തം, ജീവന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, സംഭവം തൃശ്ശൂരില്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ ആശുപത്രിയിലെ കുട്ടികളുടെ ഐസിയുവില്‍ വന്‍തീപിടുത്തം. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഒളരി മദര്‍ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. ഐസിയുവിലുണ്ടായിരുന്ന ഏഴ് കുട്ടികളെയും രണ്ട് ഗര്‍ഭിണികളെയും വേഗത്തില്‍ പുറത്തെത്തിച്ചു.

ഇന്ന് രാവിലെ പതിനൊന്നേ മുക്കാലോടെയാണ് സംഭവം. ആശുപത്രിയിലെ കുട്ടികളുടെ ഐസിയു, ഗൈനക്കോളജി വാര്‍ഡുകളിലാണ് പുക പടര്‍ന്നത്. കുട്ടികളുടെ ഐസിയുവിലെ എസിയില്‍ നിന്നാണ് പുക ഉയര്‍ന്നത്. മതിയായ വെന്റിലേഷനില്ലാത്തതിനാല്‍ മുറികളിലാകെ പുക നിറഞ്ഞു.

also read: വടക്കുന്നാഥന്റെ മുന്നില്‍ മകള്‍ക്ക് പ്രണയസാഫല്യം: മകളുടെ തലയില്‍ കൈവച്ച് അനുഗ്രഹിച്ച്, മരുമകനെ കൈപിടിച്ചേല്‍പ്പിച്ച് റിപ്പര്‍ ജയാനന്ദന്‍

ഇടനാഴികളിലേക്ക് വ്യാപിച്ച പുക തൊട്ടടുത്ത ഗൈനക്കോളജി വാര്‍ഡിലേക്കും പടര്‍ന്നുപിടിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് തീയണച്ചത്. ഐസിയുവിലുണ്ടായിരുന്ന ഏഴ് കുട്ടികളെയും വേഗത്തില്‍ തന്നെ പുറത്തെത്തിക്കാനായി. വാര്‍ഡിലുണ്ടായിരുന്ന രണ്ട് ഗര്‍ഭിണികളെയും പുറത്തെത്തിച്ച് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version