മണ്ണെണ്ണ ഉള്ളില്‍ച്ചെന്നതിന് പിന്നാലെ ശാരീരിക അസ്വസ്ഥത, ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കാസര്‍ക്കോട്: മണ്ണെണ്ണ വയറ്റിലെത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കാസര്‍കോട് ജില്ലയിലെ ചെര്‍ക്കളയിലാണ് സംഭവം. പാറപ്പുറം മുഹമ്മദ് അഷറഫിന്റെയും കെഎം ഫമീനയുടെയും മകന്‍ എംഎ ഉമ്മര്‍ അഫ്ത്വാബുദ്ദീന്‍ ആണ് മരിച്ചത്.

പതിനാറ് വയസ്സായിരുന്നു. ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഉമ്മര്‍. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. ശാരീരിക അസ്വസ്ഥത അനുഭവിച്ച വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

also read: ‘ദേവതമാര്‍ക്ക് നിദ്രാഭംഗം’: എലി ശല്യം ഒഴിവാക്കാന്‍ സ്ഥാപിച്ച യന്ത്രം മാറ്റി പുരി ജഗന്നാഥ ക്ഷേത്രം

തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ഉമ്മര്‍ വെള്ളിയാഴ്ച രാവിലെ നടന്ന രസതന്ത്രം ഉള്‍പ്പെടെ നാല് പരീക്ഷ എഴുതിയിരുന്നു.

also read: ഹൃദയഹാരി! റോഡരികിൽ നിന്നും സ്‌നേഹത്തോടെ സുരക്ഷിത സ്ഥാനത്തേക്ക് ചേർത്ത് നിർത്തി ഭർത്താവ്; വൃദ്ധദമ്പതികൾ നടന്നുപോകുന്ന ദൃശ്യങ്ങൾ വൈറൽ

സഹോദരങ്ങള്‍: അഫീല, ഫാത്വിമ (ആറാംതരം വിദ്യാര്‍ത്ഥിനി, നായന്മാര്‍മൂല ടിഐഎച്ച്എസ് സ്‌കൂള്‍). പാണലം പെരുമ്പള കടവിലെ ഓട്ടോ ഡ്രൈവറാണ് പിതാവ്.

Exit mobile version