സ്വര്‍ണ്ണവില കുത്തനെ മുകളിലേക്ക്, സര്‍വ്വകാല റെക്കോര്‍ഡില്‍, ഇന്നത്തെ വില ഇങ്ങനെ

കൊച്ചി: സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി സ്വര്‍ണ്ണവില 43,000 കടന്നു. ഇന്ന് പവന് 200 രൂപയാണ് വര്‍ധിച്ചത്. ഇതോടെയാണ് സ്വര്‍ണവില 43,000 കടന്നത്.

ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 43,040 രൂപയാണ് . ഗ്രാമിന് 25 രൂപ കൂടി 5380 രൂപയായി. ഈ മാസത്തിന്റെ തുടക്കത്തില്‍ 41,280 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് തുടര്‍ച്ചയായ ദിവസങ്ങളില്‍ വില താഴ്ന്നു.

also read: കൈകാര്യം ചെയ്യേണ്ടത് ലക്ഷങ്ങൾ; കേൾക്കുന്നത് അസഭ്യവും, വിശ്രമവുമില്ല; മാനസിക പിരിമുറുക്കം കുറക്കാൻ ബെവ്‌കോ ജീവനക്കാർക്ക് ഡോക്ടറുടെ സേവനം

9ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തി. 40,720 രൂപയായാണ് സ്വര്‍ണവില താഴ്ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്.

also read: അശ്ലീലസംഭാഷണവും വീഡിയോയും വൈറല്‍, നിരന്തരം ശല്യം ചെയ്യുന്നുവെന്ന് പെണ്‍കുട്ടിയുടെ പരാതി കന്യാകുമാരിയിലെ ഇടവക വികാരിക്കെതിരെ കേസെടുത്തു

2320 രൂപയാണ് എട്ടുദിവസത്തിനിടെ വര്‍ധിച്ചത്. ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തിയതാണ് വില ഉയരാന്‍ കാരണം.

Exit mobile version