വീണ്ടും ജീവനെടുത്ത് അപകടവളവ്; വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞു; മൂന്ന് മരണം

മലപ്പുറം: വീണ്ടും ജീവനെടത്ത് മലപ്പുറം വളാഞ്ചേരിക്ക് സമീപത്തെ വട്ടപ്പാറ വളവ്. വളവിൽ വെച്ച് ലോറി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു.

മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കോഴിക്കോട് നിന്ന് ഉള്ളിയുമായി ചാലക്കുടിയിലേക്ക് പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത് എന്നാണ് വിവരം. ഇന്ന് രാവിലെ ആറരയോടെയാണ് അപകടം സംഭവിച്ചത്.

മരിച്ചവരുടെ മൃതദേഹങ്ങൾ വളാഞ്ചേരി ആശുപത്രിയിലേക്ക് മാറ്റി. സ്ഥിരമായി അപകടമുണ്ടാകുന്ന വട്ടപ്പാറ വളവിൽ വെച്ച് ലോറി നിയന്ത്രണംവിട്ട് 30 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു.

also read- എലിക്കെണി കേസ് അന്വേഷിക്കാൻ വന്ന ഉദ്യോഗസ്ഥനെ ഹണിട്രാപ്പിൽ കുരുക്കി ജിഷ മോൾ; കള്ളനോട്ട് കേസിലെ കൃഷി ഓഫീസർ സ്ഥിരം പ്രശ്‌നക്കാരി

അതേസമയം, വട്ടപ്പാറ വളവിനെ ഒഴിവാക്കിയാണ് നാഷണൽ ഹൈവേ പുതുക്കിപ്പണിയുന്ന പ്രവർത്തകൾ നടക്കുന്നത്. പതിറ്റാണ്ടുകളായുള്ള ജനങ്ങളുടെ ആവശ്യമാണ് വട്ടപ്പാറ വളവ് നിവർത്തുക എന്നത്. പുതിയ റോഡ് വരുന്നതോടെ അപകടങ്ങൾ കുറയുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

Exit mobile version