എലിക്കെണി കേസ് അന്വേഷിക്കാൻ വന്ന ഉദ്യോഗസ്ഥനെ ഹണിട്രാപ്പിൽ കുരുക്കി ജിഷ മോൾ; കള്ളനോട്ട് കേസിലെ കൃഷി ഓഫീസർ സ്ഥിരം പ്രശ്‌നക്കാരി

ആലപ്പുഴ: കള്ളനോട്ട് ഇടപാടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റ് ചെയ്ത കൃഷി ഓഫിസർ ജിഷമോൾ മുൻപ് ജോലിയിലും ക്രമക്കേടുകൾ നടത്തിയിരുന്നെന്ന് സൂചന. കൃഷിവകുപ്പ് ആഭ്യന്തര വിജിലൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനെതിരെ ജി മോൾ വ്യാജ പരാതി നൽകുകയും ഉദ്യോഗസ്ഥനെ ഹണിട്രാപിൽ പെടുത്തിയെന്നുമാണ് കണ്ടെത്തൽ.

കർഷകർക്ക് എലിക്കെണി വിതരണം ചെയ്യുന്ന പദ്ധതിയിലെ ക്രമക്കേടു മറയ്ക്കാനായിരുന്ന ജിഷ വിജിലൻസ് ഉദ്യോഗസ്ഥനെതിരെ ഹണി ട്രാപ് പ്രയോഗിച്ചത്. ഏതാനും വർഷം മുൻപ് മാരാരിക്കുളം തെക്ക് കൃഷിഭവനിൽ ജോലി ചെയ്യുമ്പോഴായിരുന്നു സംഭവം.

കേരഗ്രാമം പദ്ധതിയിലും ക്രമക്കേടു നടത്തിയിരുന്നതായി കണ്ടെത്തിയിരുന്നു. കർഷകർക്ക് 50% സബ്‌സിഡിയിൽ എലിക്കെണി നൽകുന്ന പദ്ധതിയിൽ 360 എലിക്കെണി നൽകേണ്ടിയിരുന്നു. എന്നാൽ, 54 പേർക്കേ നൽകിയുള്ളൂ. ബാക്കി കുറച്ചെണ്ണം കൃഷിഭവനിലുണ്ടായിരുന്നെന്നും ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു.

also read- ‘ടിക്കറ്റ് കാണിച്ചിട്ട് പോ’; ആൾക്കൂട്ടത്തിൽ വെച്ച് യുവതിയോട് ആക്രോശിച്ച് ടിടിഇ; മോശം പെരുമാറ്റത്തിന് സസ്‌പെൻഡ് ചെയ്ത് റെയിൽവേ; വീഡിയോ

പിന്നീട് കണക്കു പരിശോധിച്ചപ്പോൾ ആകെ 116 എണ്ണത്തിന്റെ കണക്കേ ഉണ്ടായിരുന്നുള്ളൂ. ഇതോടെ കൃഷി ഓഫിസർ 88,000 രൂപ തിരിച്ചടയ്ക്കണമെന്ന് ഓഡിറ്റ് വിഭാഗം നിർദേശിച്ചു. ഇക്കാര്യം അന്വേഷിക്കാനെത്തിയ കൃഷിവകുപ്പ് ആഭ്യന്തര വിജിലൻസ് ഉദ്യോഗസ്ഥനെയാണ് ജിഷ ഹണിട്രാപിൽ കുരുക്കിയത്. പിന്നാലെ ഉദ്യോഗസ്ഥനെതിരെ ജിഷ വ്യാജപരാതി നൽകിയിട്ടുമുണ്ട്.

അതേസമയം, ജിഷ മോൾ പ്രതിയായ കള്ളനോട്ടുകേസിൽ എഅജീഷ് കുമാർ, ഗോകുൽരാജ്, എസ് ഷാനിൽ, ജി ശ്രീകുമാർ എന്നിവരെ കൂടുതൽ ചോദ്യം ചെയ്യാനായി അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങും. ഇവർ വാഹനം തട്ടിയെടുത്തു യാത്രക്കാരെ മർദിച്ച കേസിൽ പാലക്കാട്ടു പിടിയിലായി ജയിലിലാണ്.

Exit mobile version