അശ്ലീലം പറഞ്ഞപ്പോള്‍ മുളക് പൊടി വിതറി; സ്ത്രീയെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച ഓട്ടോ ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കന്യാകുമാരിയില്‍ ഈ മാസം 8ന് നടന്ന സംഭവത്തില്‍ മൂന്നു ഓട്ടോ ഡ്രൈവര്‍മാരാണ് അറസ്റ്റിലായത്.

തിരുവനന്തപുരം: അശ്ലീലം പറഞ്ഞപ്പോള്‍ മുളക് പൊടി വിതറിയ സ്ത്രീയെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച ഓട്ടോ ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. കന്യാകുമാരിയില്‍ ഈ മാസം 8ന് നടന്ന സംഭവത്തില്‍ മൂന്നു ഓട്ടോ ഡ്രൈവര്‍മാരാണ് അറസ്റ്റിലായത്.

മാര്‍ത്താണ്ഡം സ്വദേശിനിയായ സ്ത്രീയാണ് മര്‍ദ്ദനത്തിനിരയായത്. ഓട്ടോ ഡ്രൈവര്‍മാര്‍ അശ്ലീലം പറഞ്ഞപ്പോള്‍ സ്ത്രീ മുളക് പൊടി വിതറി. ഇതില്‍ പ്രകോപിതരായാണ് സ്ത്രീയെ ഇവര്‍ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്.

്‌തേസമയം, തിരുവല്ലം പൂങ്കുളത്ത് പുരയിടത്തിലെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ക്ക് ദാരുണാന്ത്യം. പൂങ്കുളം സിഗ്‌നല്‍ സ്റ്റേഷന് സമീപം സുജിത ഭവനില്‍ ജയന്‍ (52) ആണ് മരിച്ചത്. ആനക്കുഴിയില്‍ സ്വകാര്യ വ്യക്തിയുടെ നിര്‍മ്മാണം നടക്കുന്ന പുരയിടത്തില്‍ മണ്ണ് നിരത്തിക്കൊണ്ടിരിക്കെയാണ് ദാരുണമായ അപകടം നടന്നത്. നിര്‍മ്മാണ തൊഴിലാളിയാണ് മരണപ്പെട്ട ജയന്‍. അപകടം നടക്കുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്ന മറ്റാരു തൊഴിലാളി ഓടി മാറിയതിനാല്‍ നിസാര പരിക്കുക്കളോടെ രക്ഷപ്പെട്ടു.

Exit mobile version