നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കിലെത്തി സ്ത്രീകളുടെ സ്വര്‍ണമാല പൊട്ടിച്ചു, ഹെഡ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

ശബരിഗിരി (41) എന്ന ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്.

പൊള്ളാച്ചി: ബൈക്കിലെത്തി സ്ത്രീകളുടെ സ്വര്‍ണമാല തട്ടിയെടുത്ത തമിഴ്‌നാട് പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍. ശബരിഗിരി (41) എന്ന ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് മോഷണ മുതലായ ഏഴുപവന്‍ സ്വര്‍ണവും കണ്ടെടുത്തു.

ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥനാണ് ശബരിഗിരി. ഇയാള്‍ക്ക് ഒരാഴ്ച മുമ്പാണ് പൊള്ളാച്ചിയിലേക്ക് സ്ഥലം മാറ്റം കിട്ടിയത്. അന്നുമുതല്‍ ഇയാള്‍ അവധിയിലായിരുന്നു.

മാക്കിനാംപട്ടി സായിബാവ കോളനിയിലെ മഹേശ്വരിയുടെ നാല് പവന്‍ തൂക്കം വരുന്ന മാല, കോലാര്‍പട്ടി ചുങ്കത്തിലെ ഹംസവേണിയുടെ രണ്ട് പവന്‍ മാല തുടങ്ങിയവയാണ് ഇയാള്‍ തട്ടിയെടുത്തത്.

സംഭവത്തെ കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇയാള്‍ പിടിയിലാവുകയായിരുന്നു. പ്രദേശത്തെ അന്‍പതോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇയാളെക്കുറിച്ചുള്ള സൂചന ലഭിച്ചത്.

2003 ബാച്ച് പോലീസുകാരനായ അദ്ദേഹം ചെട്ടിപ്പാളയം പോലീസ് സ്റ്റേഷനില്‍ ഹെഡ് കോണ്‍സ്റ്റബിളായി ജോലി ചെയ്തിരുന്നു. ജനുവരി 27 ന് നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയാണ് രണ്ട് സ്ത്രീകളുടെ സ്വര്‍ണമാല പൊട്ടിച്ചത്.

ALSO READ വിനോദയാത്രക്കായി രണ്ട് ദിവസം മുമ്പ് വീട്ടില്‍ നിന്നും ഇറങ്ങി, യുവാക്കള്‍ ബൈക്ക് മറിഞ്ഞ് കാനയില്‍ മരിച്ച നിലയില്‍

മക്കിനാമ്പട്ടിയിലും പാലമനല്ലൂരിലും നടന്ന മാലപൊട്ടിക്കലിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. ശബരിയുടെ മക്കിനാമ്പട്ടിയിലെ വീട്ടില്‍ നിന്ന് മോട്ടോര്‍ സൈക്കിള്‍, ഹെല്‍മറ്റ്, ജാക്കറ്റ് എന്നിവയും പോലീസ് കണ്ടെടുത്തു.

Exit mobile version