ജയിലില്‍ നിന്നിറങ്ങി മൂന്നാം ദിവസം വീണ്ടും മോഷണം; പ്രതി പിടിയില്‍

നിരവധി മോഷണങ്ങളടക്കം പതിനഞ്ചോളം കേസിലെ പ്രതിയാണ് ഇയാള്‍.

കൊച്ചി: ആലുവ അദ്വൈതാശ്രമത്തില്‍ മോഷണം നടത്തിയ കേസില്‍ നാല്‍പ്പത്തിരണ്ടുകാരന്‍ അറസ്റ്റില്‍. കോലഞ്ചേരി ചക്കുങ്ങല്‍ വീട്ടില്‍ അജയകുമാറിനെയാണ്(42) ആലുവ പോലീസ് അറസ്റ്റു ചെയ്തത്. നിരവധി മോഷണങ്ങളടക്കം പതിനഞ്ചോളം കേസിലെ പ്രതിയാണ് ഇയാള്‍. കഴിഞ്ഞ 11 ന് ജയില്‍ മോചിതനായ ഇയാള്‍ 15 ന് രാവിലെ 7 മണിയോടെയാണ് അദ്വൈതാശ്രമത്തിലെത്തിയത്. തുടര്‍ന്ന് അവിടെ കുറച്ചു സമയം ചിലവഴിച്ച ശേഷം മോഷണം നടത്തി കടന്നു കളയുകയായിരുന്നു.

മോഷണ മുതല്‍ ഇതര സംസ്ഥാനക്കാരായ ആക്രി പെറുക്കുന്ന തൊഴിലാളികള്‍ക്ക് വിറ്റു. മോഷണം നടത്തിക്കിട്ടുന്ന കാശു കൊണ്ട് ലഹരി വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കലാണ് ഇയാളുടെ രീതി.

Exit mobile version