നാടിനെ നടുക്കിയ കൊലപാതകക്കേസിലെ പ്രതിയുടെ ഭാര്യ മരിച്ച നിലയില്‍, ജീവനൊടുക്കിയതാണെന്ന് സംശയം

കായംകുളം: നാടിനെ നടുക്കിയ മാവേലിക്കര ഉമ്പര്‍നാട് കൊലപാതകക്കേസിലെ പ്രതിയുടെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍. ഉമ്പര്‍നാട് വിഷ്ണുഭവനത്തില്‍ കെ.വിനോദിന്റെ ഭാര്യ സോമിനിയാണ് മരിച്ചത്. മുപ്പത്തിയേഴ് വയസ്സായിരുന്നു.

കല്ലുമല ഉമ്പര്‍നാട് ചക്കാല കിഴക്കതില്‍ സജേഷിനെ (36) കൊന്ന കേസിലെ പ്രതിയാണ് സോമിനിയുടെ ഭര്‍ത്താവ് വിനോദ്.

also read: മൂന്നാംദിവസവും വിഷപ്പുകയില്‍ മുങ്ങി കൊച്ചി, നിരവധി പേര്‍ക്ക് തലവേദനയും ശ്വാസംമുട്ടലും, ആളുകള്‍ ഇന്ന് വീടുകളില്‍ തന്നെ കഴിയണമെന്ന് നിര്‍ദേശം

കായംകുളം ചിറക്കടവത്തെ കുടുംബ വീട്ടിലാണ് സോമിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സോമന്‍-സുധര്‍മ ദമ്പതികളുടെ മകളാണ് മരിച്ച സോമിനി. മക്കള്‍. സബിത, വിഷ്ണു.

സജേഷും വിനോദും കുടുംബ സുഹൃത്തുക്കളാണ്.കഴിഞ്ഞ ഫെബ്രുവരി 16നാണ് സജേഷ് കുത്തേറ്റു മരിച്ചത്. പാതിരാത്രിയില്‍ തെക്കേക്കര വില്ലേജ് ഓഫിസിനു വടക്ക് കനാല്‍ പാലത്തിനു സമീപം അശ്വതി ജംക്ഷനിലായിരുന്നു സംഭവം.

also read: കാല്‍വഴുതി റെയില്‍വേ പാളത്തില്‍ വീണു, പാഞ്ഞടുത്ത ട്രെയിനിനു മുന്നില്‍ നിന്നും വയോധികന് അത്ഭുത രക്ഷ, തുണയായത് അബ്ദുള്‍ റഹ്‌മാന്റെ കൈകള്‍

കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ വിനോദിനെ മുന്നു ദിവസത്തിനു ശേഷമായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. മുന്‍ വൈരാഗ്യമാണു കൊലപാതകത്തിന് പിന്നിലെന്നാണ് കുറത്തികാട് പൊലീസിന്റെ വിശദീകരണം.

Exit mobile version