മൂന്നാംദിവസവും വിഷപ്പുകയില്‍ മുങ്ങി കൊച്ചി, നിരവധി പേര്‍ക്ക് തലവേദനയും ശ്വാസംമുട്ടലും, ആളുകള്‍ ഇന്ന് വീടുകളില്‍ തന്നെ കഴിയണമെന്ന് നിര്‍ദേശം

കൊച്ചി: ബ്രഹ്‌മപുരത്തെ കൊച്ചി കോര്‍പറേഷന്റെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലുണ്ടായ തീയെ തുടര്‍ന്ന് വിഷപ്പുകയില്‍ മുങ്ങി കൊച്ചി നഗരം. തുടര്‍ച്ചയായ മൂന്നാംദിവസമാണ് കൊച്ചി പ്ലാസ്റ്റിക് വിഷപ്പുകയില്‍ മുങ്ങിയിരിക്കുന്നത്. ഇതോടെ അതീവജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍.

ബ്രഹ്‌മപുരത്തും സമീപ പ്രദേശങ്ങളിലുമുള്ള ആളുകള്‍ ഇന്ന് വീട്ടില്‍ തന്നെ കഴിയണമെന്നു കലക്ടര്‍ ഡോ. രേണുരാജ് നിര്‍ദേശിച്ചു. പുക പടരാനുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്. ഞായറാഴ്ചയായതിനാല്‍ അത്യാവശ്യമില്ലാത്ത കടകളും സ്ഥാപനങ്ങളും തുറക്കരുതെന്നും കളക്ടര്‍ നിര്‍ദേശം നല്‍കി.

also read: വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി, പരാതി നല്‍കി വിദ്യാര്‍ത്ഥിനി, പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

ആരോഗ്യപ്രശ്‌നങ്ങള്‍ക്കു സാധ്യതയുള്ളതിനാല്‍ സജ്ജമായിരിക്കാന്‍ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ബ്രഹ്‌മപുരത്ത് ഓക്‌സിജന്‍ കിയോസ്‌ക് തുറക്കും. ഇത്ര കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ്.

also read: കാല്‍വഴുതി റെയില്‍വേ പാളത്തില്‍ വീണു, പാഞ്ഞടുത്ത ട്രെയിനിനു മുന്നില്‍ നിന്നും വയോധികന് അത്ഭുത രക്ഷ, തുണയായത് അബ്ദുള്‍ റഹ്‌മാന്റെ കൈകള്‍

110 ഏക്കര്‍ സ്ഥലത്ത് 74 ഏക്കറിലായി കിടന്നിരുന്ന പ്ലാസ്റ്റിക് മാലിന്യമാണു കത്തിയത്. ഇതിന് തീയിട്ടതാണോ എന്നതുള്‍പ്പെടെ അന്വേഷിക്കാന്‍ സിറ്റി പൊലീസ് കമ്മിഷണറോടു ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു. വിഷപ്പുക ശ്വസിച്ച് പലര്‍ക്കും തലവേദനയും ശ്വാസംമുട്ടലും കണ്ണെരിച്ചിലുമുണ്ടായി. ചിലര്‍ ചികിത്സ തേടി.

Exit mobile version