ഭര്‍ത്താവുമായി അകന്ന് കഴിയുന്നതിനിടെ ഗര്‍ഭിണിയായി, നാണക്കേട് ഭയന്ന് കുഞ്ഞിനെ എറിഞ്ഞ് കൊന്നു, അമ്മയ്ക്ക് ജീവപര്യന്തം തടവ്

ജീവപര്യന്തം തടവിന് പുറമെ 50,000 രൂപ പിഴയും ഒടുക്കണമെന്നും വിധിയില്‍ പറയുന്നു.

കൊച്ചി: പിഞ്ചു കുഞ്ഞിനെ പാറമടയില്‍ എറിഞ്ഞ് കൊന്ന കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ. എറണാകുളം തിരുവാണിയൂരിലെ ശാലിനിയാണ് കേസിലെ പ്രതി. നാല്‍പ്പതുകാരിയായ ശാലിനിയെ എറണാകുളത്തെ പ്രത്യേക കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവിന് പുറമെ 50,000 രൂപ പിഴയും ഒടുക്കണമെന്നും വിധിയില്‍ പറയുന്നു.

ഭര്‍ത്താവുമായി അകന്ന് കഴിയുന്നതിനിടെ ശാലിനിക്ക് കുഞ്ഞ് ഉണ്ടാകുകയും, ഇത് നാണക്കേടാകുമെന്ന് കരുതി കുഞ്ഞിനെ കൊല്ലുകയായിരുന്നു. 2021 ജൂണിലായിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രസവിച്ചതിന് തൊട്ടുപിന്നാലെ യുവതി തന്റെ കുഞ്ഞിനെ പാറമടയില്‍ എറിഞ്ഞ് കൊല്ലുകയായിരുന്നു.

മൂന്ന് ആണ്‍കുട്ടികള്‍ക്കൊപ്പം ഭര്‍ത്താവിന്റെ വീട്ടിലായിരുന്നു ശാലിനി താമസിച്ചിരുന്നത്. ഈ വീട്ടില്‍ ഭര്‍ത്താവിനെ കയറ്റാറില്ലായിരുന്നു. വര്‍ഷങ്ങളായി ഇരുവരും പിണങ്ങിക്കഴിയുകയായിരുന്നു. ഇതിനിടയിലാണ് ശാലിനി ഗര്‍ഭിണി ആകുന്നത്. ഇക്കാര്യം ബന്ധുക്കളോ അയല്‍വാസികളോ ആരും അറിഞ്ഞതുമില്ല.

ഇതിനിടെ 2021 ജൂണ്‍ നാലിന് പുലര്‍ച്ചെ വേദന ശക്തമായതോടെ സമീപത്തെ പാറമടയ്ക്ക് അടുത്തേക്ക് പോയ ശാലിനി അവിടെ വെച്ച് കുഞ്ഞിനെ പ്രസവിച്ചു. പിന്നാലെ കല്ലുകെട്ടി കുഞ്ഞിനെ പാറമടയിലേക്ക് എറിഞ്ഞു.

ALSO READ വ്യാപക പ്രതിഷേധം, ഡ്രൈവിങ് ടെസ്റ്റിലെ നിയന്ത്രണം പിന്‍വലിച്ച് മന്ത്രി ഗണേഷ് കുമാര്‍

തുടര്‍ന്നുള്ള അന്വേഷണത്തില്‍ ശാലിനി പിടിയിലായി. ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ കൊന്നത് നാണക്കേട് ഭയന്നാണെന്ന് യുവതി പോലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് പോലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 29 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് കോടതി കേസില്‍ വിധി പറഞ്ഞത്.

Exit mobile version