കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍

മുഹമ്മദ് റോഷന്‍, ശ്രുതി എന്നിവരാണ് അറസ്റ്റിലായത്.

കൊച്ചി: എംഡിഎംഎയുമായി യുവതിയും യുവാവും കൊച്ചിയില്‍ പിടിയില്‍. 57 ഗ്രാം എംഡിഎംഎയുമായാണ് രണ്ടുപേരെ പോലീസ് പിടികൂടിയത്. മുഹമ്മദ് റോഷന്‍, ശ്രുതി എന്നിവരാണ് അറസ്റ്റിലായത്.

കൊച്ചി കറുകപ്പള്ളിയില്‍ ഇവര്‍ താമസിക്കുന്ന ഫ്‌ലാറ്റില്‍ നിന്നുമാണ് എംഡിഎംഎ പിടിച്ചെടുത്തത്. പോലീസ് നടത്തിയ പരിശോധനയിലാണ് ഇവരില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തിയത്.

Exit mobile version