മാര്‍ക്ക് കുറഞ്ഞതില്‍ അധ്യാപകന്‍ പരസ്യമായി അടിക്കുകയും ചീത്തവിളിക്കുകയും ചെയ്തു, മനംനൊന്ത് ക്ലാസ് മുറിയില്‍ ജീവനൊടുക്കി വിദ്യാര്‍ത്ഥി

death| bignewslive

ഹൈദരാബാദ്: അധ്യാപകന്‍ പരസ്യമായി അവഹേളിച്ചതില്‍ മനംനൊന്ത് 16 കാരന്‍ ക്ലാസ് മുറിയില്‍ ജീവനൊടുക്കി. ഹൈദരാബാദിലാണ് സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ സാത്വിക്കിനെയാണ് ക്ലാസ്മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ചയാണ് സംഭവം. ഹൈദരാബാദ് നാര്‍സിംഗിയിലെ ശ്രീചൈതന്യ ജൂനിയര്‍ കോളജിലെ വിദ്യാര്‍ത്ഥിയാണ് സാത്വിക്. തുണി ഉണക്കാനുപയോഗിച്ചുള്ള നൈലോണ് കയര്‍ ഉപയോഗിച്ചാണ് സാത്വിക് തൂങ്ങിയത്. വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തി.

also read: ദമ്പതികളും അഞ്ച് കുട്ടികളും കനാലില്‍ മരിച്ച നിലയില്‍, മരണവാര്‍ത്ത കേട്ട് നടുങ്ങി നാട്, കുടുംബവഴക്ക് പതിവായിരുന്നുവെന്ന് ബന്ധുക്കള്‍

തനിക്ക് പഠന ഭാരം താങ്ങാനാവുന്നില്ലെന്ന് വിദ്യാര്‍ത്ഥി കുറിച്ചു. കഴിഞ്ഞ പരീക്ഷയില്‍ സാത്വികിന് മാര്‍ക്ക് കുറവായിരുന്നു. ഇതോടെ ഒരു അധ്യാപകന്‍ മറ്റു വിദ്യാര്‍ഥികളുടെ മുന്നില്‍ വച്ച് സാത്വികിനോട് മോശമായി പെരുമാറി. മറ്റുള്ളവര്‍ക്കു മുന്നില്‍ വച്ചു പരസ്യമായി അടിക്കുകയും ചീത്തവിളിക്കുകയും ചെയ്തു.

also read: വിവാഹസമ്മാനമായി 10 പവനും ഒരു ലക്ഷം രൂപയും നല്‍കാം, വിവാഹത്തിന് മുന്നോടിയായി കൗണ്‍സിലിങ് നിര്‍ബന്ധമാക്കണമെന്ന് വനിതാകമ്മീഷന്‍

തന്നെ അപമാനിച്ചെന്ന് സാത്വിക് പ്രിന്‍സിപ്പല്‍ക്ക് പരാതി നല്കിയിരുന്നു. എന്നാല്‍ നടപടിയൊന്നുമുണ്ടായില്ല. പരാതി കൊടുത്തതിന് പിന്നാലെ അധ്യാപകന്‍ പ്രതികാര നടപടി തുടങ്ങിയിരുന്നു. ഇതില്‍ മനം നൊന്താണ് സാത്വിക് ജീവനൊടുക്കിയതെന്നാണ് സഹപാഠികളും ബന്ധുക്കളും ആരോപിക്കുന്നത്.

Exit mobile version