ഗാന്ധി പ്രതിമയുടെ വിലപിടിപ്പുള്ള കണ്ണട മോഷണം പോയി, കള്ളനെ കണ്ടെത്താന്‍ അന്വേഷണം

കോഴിക്കോട് : ഗാന്ധി പ്രതിമയുടെ കണ്ണട മോഷണം പോയി. കോഴിക്കോട് കുന്നമംഗലത്താണ് സംഭവം. പഴയ ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തെ ഗാന്ധി പ്രതിമയിലെ വിലപിടിപ്പുള്ള കണ്ണടയാണ് മോഷണം പോയത്. നാല് ദിവസം മുന്‍പാണ് ഗാന്ധി പ്രതിമയിലെ കണ്ണട കാണാതായത്.

ടി ബൈജു എന്നയാള്‍ സ്വന്തമായി നിര്‍മ്മിച്ച് പഞ്ചായത്തിന് കൈമാറിയ പ്രതിമയില്‍ നിന്നാണ് കണ്ണട നഷ്ടമായത്. പ്രതിമയിലെ കണ്ണട ആരെങ്കിലും എടുത്തു കളഞ്ഞതാണോ എന്നറിയാന്‍ സമീപത്തെല്ലാം ബൈജു തിരച്ചില്‍ നടത്തിയിരുന്നു എന്നാല്‍ ഫലമൊന്നുമുണ്ടായില്ല.

also read: നാമജപത്തിന് ഉച്ചഭാഷിണിയാകാമെങ്കിൽ, പ്രസാദമുണ്ടാക്കാൻ ഗ്യാസടുപ്പാകാമെങ്കിൽ; തിടമ്പേറ്റാൻ ഇനി യന്ത്ര ആന പോരെ? ചോദ്യവുമായി അരുൺ കുമാർ

ഇതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിമയിലെ കണ്ണട മനപ്പൂര്‍വം ആരോ എടുത്തുകളഞ്ഞതാവാമെന്ന് ബൈജു പറഞ്ഞു. ഒരു പ്രത്യേക രീതിയിലുള്ള മെറ്റല്‍ ആണ് അതില്‍ ഉപയോഗിച്ചതെന്നും മഴയും വെയിലും ഒക്കെ കൊള്ളുന്നതായതുകൊണ്ട് ബ്രാസിന്റെ ഒരു മെറ്റല്‍ ഉപയോഗിച്ചിട്ടാണ് അതിന്റെ കണ്ണട നിര്‍മ്മിച്ചത് എന്നും ബൈജു പറഞ്ഞു.

also read: വേർപിരിഞ്ഞശേഷം വീണ്ടും ഒന്നിക്കുമോ? സാമന്തയുടെ ചേർത്തുപിടിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ച് നാഗചൈതന്യ

കണ്ണട മോഷ്ടിച്ച കള്ളനെ സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചാല്‍ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബൈജു. ഗാന്ധിജിയുടെ 150ആം ജന്മദിനത്തിന്റെ ഭാഗമായാണ് പ്രതിമ നിര്‍മ്മിച്ചത്. ഗാന്ധി സ്‌ക്വയര്‍ എന്ന് പേരിട്ട് ഇവിടെ പൊതുപരിപാടികളും നടത്താറുണ്ട്.

Exit mobile version