വേർപിരിഞ്ഞശേഷം വീണ്ടും ഒന്നിക്കുമോ? സാമന്തയുടെ ചേർത്തുപിടിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ച് നാഗചൈതന്യ

തെന്നിത്യൻ താര സുന്ദരി സാമന്തയും തെലുങ്ക് സൂപ്പർതാരം നാഗചൈതന്യയും വിവാഹമോചനം നേടി പിരിഞ്ഞവരാണ്. പരസ്പര സമ്മതത്തോടെയുള്ള താരങ്ങളുടെ പിരിച്ചിൽ സിനിമാലോകത്ത് വലിയ ചർച്ചയായിരുന്നു. ഇരുവരും വർഷങ്ങളുടെ സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലാണ് വിവാഹത്തിലെത്തിയത്.

വിവാഹമോചനത്തിന് പിന്നാലെ ഹിറ്റ് സിനിമകളുടെ ഭാഗായിരുന്നു സാമന്ത. എന്നാൽ ഇതിനിടെ അസുഖം ബാധിച്ച് കരിയറിൽ ബ്രേക്ക് സംഭവിച്ചിരിക്കുകയാണ് സാമന്തയ്ക്ക്. വീട്ടിൽ വിശ്രമിക്കുന്ന സാമന്തയുടെ പുതിയ ചിത്രം ശാകുന്തളം ഇതിനിടെ തിയേറ്ററിലെത്തിയിരുന്നു.

ഇപ്പോഴിതാ, വേർപിരിഞ്ഞതിന് ശേഷം ആദ്യമായി സാമന്തയുടെ ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് നാഗചൈതന്യ. ഒന്നര വർഷം മുമ്പാണ് സാമന്തയും നാഗചൈതന്യയും വേർപിരിഞ്ഞത്. ഇപ്പോൾ നാഗചൈതന്യ ഗൗതം മേനോൻ സംവിധാനം ചെയ്ത ‘യേ മായു ചേസാവെ’ എന്ന ചിത്രത്തിന്റെ പോസ്റ്ററും ലൊക്കേഷനിലെ ചിത്രങ്ങളുമാണ് പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രത്തിൽ നായികാ-നായകന്മാരായിരുന്നു ഇരുവരും.

also read- ഭക്ഷണത്തിൽ രാസവസ്തു ചേർത്ത് സരിതയെ കൊല്ലാൻ ശ്രമിച്ചു; കാഴ്ചശക്തിക്കും കാലിന്റെ സ്വാധീനത്തിനും പ്രശ്‌നങ്ങൾ; രക്തസാമ്പിൾ ശേഖരിച്ച് ക്രൈംബ്രാഞ്ച്

കഴിഞ്ഞ ദിവസം ഈ ചിത്രത്തിന്റെ 13-ാം വാർഷികമായിരുന്നു. ഇതിനോട് അനുബന്ധിച്ചാണ് സാമന്തയെ ചേർത്ത് പിടിച്ച് നിൽക്കുന്ന സിനിമയുടെ പോസ്റ്റർ നാഗചൈതന്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. വിവാഹ മോചനം നേടിയെങ്കിലും സൗഹൃദം കാത്തുസൂക്ഷിക്കുമെന്ന് ഇരുവരും പറഞ്ഞിരുന്നു.

സാമന്തയുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിച്ച നാഗചൈതന്യ ഇപ്പോൾ മറ്റൊരു നടിയുമായി പ്രണയത്തിലാണെന്നാണ് റിപ്പോർട്ട്. അതേസമയം, സാമന്തയുടെ പിടിവാശികളാണ് വിവാഹ മോചനത്തിലേയ്ക്ക് കാര്യങ്ങൾ എത്തിച്ചതെന്നാണ് പ്രചാരണങ്ങൾ.

ഇതിനോട്, മാനസികമായി തളർന്നിരിക്കുന്ന സമയത്ത് ഇത്തരം കുപ്രാചരണങ്ങൾ നടത്തരുതെന്നായിരുന്നു സാമന്തയുടെ പ്രതികരണം.

Exit mobile version