അല്‍ഷിമേഴ്‌സ് രോഗിയായ ഭര്‍ത്താവിന്റെ കഴുത്തറുത്തു, പിന്നാലെ ജീവനൊടുക്കി ഭാര്യ, നടുക്കുന്ന സംഭവം

ഇടുക്കി: അല്‍ഷിമേഴ്‌സ് രോഗിയായ ഭര്‍ത്താവിന്റെ കഴുത്തറുത്തിന് ശേഷം ഭാര്യ ജീവനൊടുക്കി. ഇടുക്കി ജില്ലയിലെ കുളമാവ് കരിപ്പിലങ്ങാടാണ് നടുക്കുന്ന സംഭവം.

കുളപ്പുറത്ത് സുകുമാരന്റെ കഴുത്തറുത്ത ശേഷം ഭാര്യ മിനിയാണ് ജീവനൊടുക്കിയത്. കഴിഞ്ഞ മൂന്നുവര്‍ഷമായി അല്‍ഷിമേഴ്‌സ് രോഗത്തെത്തുടര്‍ന്ന് കിടപ്പുരോഗിയാണ് സുകുമാരന്‍.

also read: എന്നെ രോഗിയാക്കിയത് എന്റെ ഈ ദുശ്ശീലമാണ്; മരണത്തിന് മുൻപ് സുബി സുരേഷ് വെളിപ്പെടുത്തിയത് ഇങ്ങനെ

അല്‍ഷിമേഴ്‌സ് രോഗബാധിതനായ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ തന്നെയായിരുന്നു മിനി തീരുമാനിച്ചിരുന്നതെന്നും കഴുത്തറുത്തിന് ശേഷം മരിച്ചുവെന്ന് കരുതി മിനി ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

also read: മകളെ അടുത്ത വീട്ടിലാക്കി മരണവീട്ടിലേക്ക് പോയി; തിരിച്ചെത്തിയ മാതാപിതാക്കൾ കണ്ടത് തൂങ്ങി മരിച്ച നിലയിൽ ഒമ്പതാംക്ലാസുകാരി; ദുരൂഹത

നാട്ടുകാരാണ് വീട്ടിനുള്ളില്‍ രക്തം വാര്‍ന്ന് കിടക്കുന്ന സുകുമാരനെയും ജീവനറ്റ നിലയില്‍ മിനിയെയും കണ്ടെത്തിയത്. കഴുത്തില്‍ ഗുരുതരമായി മുറിവേറ്റ സുകുമാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Exit mobile version