വിധവയായ വീട്ടമ്മയുടെ പെട്ടിക്കട തീയിയിട്ട് നശിപ്പിച്ച് സാമൂഹ്യവിരുദ്ധരുടെ കണ്ണില്ലാക്രൂരത, കത്തിയെരിഞ്ഞത് ഒരു കുടുംബത്തിന്റെ ഏക ഉപജീവന മാര്‍ഗം

കായംകുളം: വിധവയായ സ്ത്രീയുടെ പെട്ടിക്കട തീയിട്ട് നശിപ്പിച്ച് സാമൂഹ്യ വിരുദ്ധര്‍. ആലപ്പുഴ ജില്ലയിലാണ് സംഭവം. ചേരാവള്ളി സനല്‍ ഭവനത്തില്‍ രോഹിണിയുടെ വഴിയോരത്ത് പ്രവര്‍ത്തിച്ചിരുന്ന പെട്ടിക്കടയും അനുബന്ധ സാമഗ്രികളുമാണ് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്.

സാമ്പത്തികബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്ന രോഹിണിയുടെ ജീവനോപാധിയായിരുന്നു ഈ പെട്ടിക്കട. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സാമൂഹ്യവിരുദ്ധരുടെ കണ്ണില്ലാ ക്രൂരത. അഞ്ചുവര്‍ഷം മുമ്പായിരുന്നു രോഹിണിയുടെ ഭര്‍ത്താവ് മരണപ്പെട്ടത്.

also read: കാട്ടാനയുടെ ചവിട്ടേറ്റ് യുവതി മരിച്ചു; രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ആനയുടെ ആക്രമണത്തിൽ യുവാവിനും ദാരുണാന്ത്യം

ഇതിന് ശേഷം ഉപജീവനത്തിനായാണ് ചെറിയ പെട്ടിക്കട തുടങ്ങിയത്. ഇതില്‍നിന്ന് കിട്ടുന്ന വരുമാനമായിരുന്നു ഇവരുടെ കുടുംബത്തിന് ആകെയുള്ള ആശ്രയം. വഴിയേപോയവരാണ് കട കത്തുന്നതുകണ്ടത്. തുടര്‍ന്ന് അഗ്‌നിരക്ഷ സംഘത്തെ അറിയിക്കുകയായിരുന്നു.

also read: ഷെയര്‍ ചാറ്റ് വഴി പരിചയപ്പെട്ടു; 18കാരിയെ തേടിയെത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

കടപൂര്‍ണമായും കത്തിനശിച്ചു. രോഹിണിക്ക് 25,000 രൂപയോളം നഷ്ടമുണ്ട്. സംഭവത്തില്‍ ഭാരതീയ ദലിത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റവാളികളെ കണ്ടെത്താന്‍ നടപടികള്‍ ഉണ്ടാകണമെന്ന് പ്രസിഡന്റ് ബിദു രാഘവന്‍ ആവശ്യപ്പെട്ടു.

Exit mobile version