യുവതികള്‍ പ്രവേിച്ചതിന്, നട അടച്ച് ശുദ്ധികലശം നടത്തിയ തന്ത്രി ഭരണഘടനയെ വെല്ലുവിളിച്ചു..! നാഷണല്‍ വുമണ്‍സ് ലീഗ്

കോഴിക്കോട്: ഇന്നലെ ശബരിമലയില്‍ സ്ത്രീകള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് നട അടച്ച് ശുദ്ധികലശം നടത്തി. തന്ത്രിയുടെ ഈ നിലപാട് ഭരണഘടനയോടുള്ള വെല്ലുവിളിയെന്ന് ഐഎന്‍എലിന്റെ വനിതാ വിഭാഗം നാഷണല്‍ വുമണ്‍സ് ലീഗ് വ്യക്തമാക്കി. പ്രതിലോമ ശക്തികള്‍ക്ക് എതിരെ സ്ത്രീകള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും നാഷണല്‍ വുമണ്‍സ് ലീഗ് പുറത്തിറതക്കിയ പ്രസ്താവനയില്‍ പറയുന്നു.

ശബരിമലയില്‍ ഇന്നലെ പിലര്‍ച്ചെ 3.30നാണ് കനക ദുര്‍ഗയും ബിന്ദുവും പ്രവേശിച്ചത്. യുവതീപ്രവേശനം സ്ഥിരീകരിച്ചതിന് പിന്നാലെ തന്ത്രി നടയടച്ച് പരിഹാര ക്രിയകള്‍ നടത്തിയതിന് ശേഷം നട തുറക്കുകയായിരുന്നു. എന്നാല്‍ നേരത്തെ തന്ത്രിയുടെ അയിത്താചരണത്തിനെതിരെ നിരവധി സംഘടനകള്‍ രംഗത്തെത്തിയിരുന്നു. യുവതികള്‍ പ്രവേശിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കുകയാണ്. 6 മണി മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍.

Exit mobile version