പ്രണയദിനത്തിലെ യാത്ര തനിച്ചാക്കേണ്ട; വിനോദയാത്ര സംഘടിപ്പിച്ച് കെഎസ്ആര്‍ടിസി!

കൂത്താട്ടുകുളം: ആനവണ്ടിയിലെ യാത്ര മലയാളികള്‍ക്ക് നൊസ്റ്റാള്‍ജിയയാണ്. ഇപ്പോളിതാ കെഎസ്ആര്‍ടിസി ബഡ്ജറ്റ് വിനോദയാത്രകള്‍ ഒരുക്കി ടൂറിസത്തിന് കരുത്ത് പകരുകയുമാണ്.

കേരളത്തിലെ പല കെഎസ്ആര്‍ടിസി ഡിപ്പോകളും നടത്തുന്ന വിനോദയാത്രകളുടെ എണ്ണം നൂറോളമാണ്. ഇപ്പോഴിതാ കെഎസ്ആര്‍ടിസി കൂത്താട്ടുകുളം ഡിപ്പോ തങ്ങളുടെ ബജറ്റ് ടൂറിസത്തിന്റെ നൂറാമത് ട്രിപ്പ് നടത്തുന്നത് ഫെബ്രുവരി 14 പ്രണയദിനത്തിലാണ്.

ഈ നൂറാമത്തെ യാത്രയില്‍ പോകുന്നത് കൊല്ലം മണ്‍റോതുരുത്ത്, സംബ്രാണിക്കോടി എന്നിവിടങ്ങളിലേക്കാണ്. കൂത്താട്ടുകുളം ഡിപ്പോയില്‍നിന്ന് ആണ് യാത്ര തുടങ്ങുക. 1070 രൂപയാണ് യാത്രയ്ക്കായി ഒരാള്‍ക്കുള്ള ചാര്‍ജ്. പുലര്‍ച്ചെ 5.45ന് പുറപ്പെട്ട് രാത്രി 11ന് തിരിച്ചെത്തുന്നതാണ് യാത്ര. 10 മാസം പിന്നിട്ട ടൂറിസം സെല്ലിന്റെ നൂറാമത്തെ യാത്രയാണിത്.

ഏപ്രില്‍ 10നായിരുന്നു ഇടുക്കി അഞ്ചുരുളിയിലേക്കാണ് ആനവണ്ടി ഉല്ലാസയാത്രയുടെ തുടക്കം. മൂന്നു ജില്ലകളുടെ സംഗമസ്ഥാനമായ കൂത്താട്ടുകുളത്ത് വിനോദയാത്രയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഗവി, മണ്‍റോതുരുത്ത്, ചതുരംഗപ്പാറ, മലക്കപ്പാറ, പരുന്തുംപാറ, പാഞ്ചാലിമേട്, അഞ്ചുരുളി, മാമലക്കണ്ടം, മൂന്നാര്‍ തുടങ്ങിയവയാണ് ഇതുവരെ നടത്തിയ യാത്രകള്‍.

also read- പൊറോട്ട കഴിച്ചതിന് പിന്നാലെ ബോധരഹിതയായി വീണ പെണ്‍കുട്ടി മരിച്ചു; ഇടുക്കിയിലെ നയന്‍ മരിയയുടെ മരണം അലര്‍ജിയെ തുടര്‍ന്നെന്ന്

നിരവധി റസിഡന്റ്സ് അസോസിയേഷനുകള്‍, ചങ്ങാതിക്കൂട്ടങ്ങള്‍, വായനശാലകള്‍, വിവിധ സ്ഥാപനങ്ങള്‍, ഓഫീസ് ഗ്രൂപ്പുകള്‍ തുടങ്ങിയവരൊക്കെ ഈ യാത്രയില്‍ പങ്കാളികളായി. ഡിപ്പോയ്ക്ക് നല്ല വരുമാനവും ബജറ്റ് ടൂറിസത്തിന് കഴിയുന്നുണ്ട്. ബുക്കിങ്ങിന് വിളിക്കാം: 94472 23212.

Exit mobile version