രോഗികളെ പരിചരിക്കവെ നെഞ്ചുവേദന, കുഴഞ്ഞുവീണ് ഡോക്ടര്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: രോഗികളെ പരിചരിക്കവെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെ കുഴഞ്ഞുവീണ് ഡോക്ടര്‍ക്ക് ദാരുണാന്ത്യം. പാലക്കാട് ജില്ലയിലാണ് സംഭവം. ഡോക്ടര്‍ സൂരജാണ് മരിച്ചത്.

മുണ്ടൂര്‍ പിഎച്ച്സിയിലെ ഡോക്ടറാണ് സൂരജ്. പതിവുപോലെ ജോലി ചെയ്യുകയായിരുന്നു സൂരജ്. രോഗികളെ പരിചരിക്കവെയാണ് ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടത്. പിന്നാലെ കുഴഞ്ഞുവീണു.

also read: കാത്തിരുന്ന കൺമണിയെത്തി; സിയ-സഹദ് ദമ്പതികൾക്ക് കുഞ്ഞുപിറന്നു

11.30ഓടെയാണ് സംഭവം. ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡോക്ടര്‍ സൂരജ് കോട്ടയം സ്വദേശിയാണ്.

Exit mobile version