വീട്ടില്‍ നിന്ന് ദുര്‍ഗന്ധം, അയല്‍വാസികള്‍ പരിശോധിച്ചപ്പോള്‍ കണ്ടത് തുണിയില്‍ പൊതിഞ്ഞ നിലയില്‍ യുവതി മൃതദേഹം, പ്രതി പിടിയില്‍

കാസര്‍കോഡ്: യുവതിയെ കൊലപ്പെടുത്തി മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍ സൂക്ഷിച്ച പ്രതി പിടിയില്‍. നീതു കൊലക്കേസ് വയനാട് പുല്‍പ്പള്ളി സ്വദേശി ആന്റോ സെബാസ്റ്റ്യനെയാണ് തിരുവനന്തപുരത്ത് നിന്നും പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് നീതുവിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ശ്വാസം മുട്ടിയാണ് നീതു മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. യുവതിയുടെ തലയ്ക്ക് അടിയേറ്റിരുന്നതായും കഴുത്ത് ഞെരിച്ചിരുന്നതായും പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്.

also read: ടിക്കറ്റ് എടുക്കാതെ കൈക്കുഞ്ഞിനെ കൊണ്ടുപോകാനാകില്ലെന്ന് അധികൃതര്‍; ചെക്ക് ഇന്‍ കൗണ്ടറില്‍ കൊച്ചിനെ ഉപേക്ഷിച്ച് ദമ്പതികള്‍ മുങ്ങി

ഇതിന് പിന്നാലെയാണ് യുവതിയുടെ കൂടെ താമസിച്ചിരുന്ന വയനാട് സ്വദേശി ആന്റോയിലേക്ക് അന്വേഷണം നീങ്ങിയത്. വിശദമായ അന്വേഷണത്തിനൊടുവില്‍ തിരുവനന്തപുരത്ത് നിന്നാണ് ആന്റോ സെബാസ്റ്റ്യനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

also read: വ്യാജപ്രചാരണം നടത്തി പൂട്ടിക്കരുതേ, ഒരു ഹോട്ടൽ പൂട്ടേണ്ടിവന്നാൽ ചുരുങ്ങിയത് 20 കുടുംബങ്ങളുടെ അന്നം മുട്ടും; അഭ്യർത്ഥിച്ച് ഹോട്ടലുകാർ

ബദിയടുക്കയില്‍ നിന്നും നീതുവും ആന്റോയും ടാപ്പിംഗ് ജോലിക്കായാണ് ഏല്‍ക്കാനത്തുളള റബ്ബര്‍തോട്ടത്തില്‍ എത്തിയത്. ഇരുവരും താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വന്നതോടെയാണ് അയല്‍വാസികളാണ് വീടിനുളളില്‍ കയറി നോക്കിയത്. തുടര്‍ന്ന് തുണിയില്‍ പൊതിഞ്ഞ നിലയില്‍ നീതുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Exit mobile version