ശബരിമലയിലെ വിജയം! വന്‍ തലക്കെട്ടോടെ ലോകമാധ്യമങ്ങളിലും ശബരിമല യുവതി പ്രവേശനത്തില്‍ ആഘോഷം

ശബരിമലയിലെ യുവതി പ്രവേശനം ആഘോഷമാക്കി ലോക മാധ്യമങ്ങളും.

കൊച്ചി: ശബരിമലയിലെ യുവതി പ്രവേശനം ആഘോഷമാക്കി ലോക മാധ്യമങ്ങളും. വന്‍പ്രാധാന്യത്തോടെയാണ് വാര്‍ത്ത പലമാധ്യമങ്ങളും പ്രസിദ്ധീകരിച്ചിരിക്കുന്നത്. റോയിട്ടറും ബിബിസിയും ചരിത്ര മുന്നേറ്റമെന്നാണ് വാര്‍ത്തയെ വിശേഷിപ്പിക്കുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിലക്ക് സ്ത്രീകള്‍ മറികടന്നുവെന്നാണ് പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടര്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. പല തവണ യുവതികള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ യാഥാസ്ഥിതിക വിഭാഗങ്ങള്‍ തടയുകയായിരുന്നുവെന്നും റോയിട്ടര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

‘ഇന്ത്യന്‍ യുവതികള്‍ ശബരിമലയില്‍ ചരിത്രം രചിച്ചു’ എന്നാണ് ബിബിസി നല്‍കിയ തലക്കെട്ട്. ആര്‍ത്തവത്തിന്റെ പേരില്‍ യുവതികള്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രമാണിതെന്നാണ് ബിബിസി വാര്‍ത്തയില്‍ പറയുന്നത്. അല്‍ജസീറയടക്കമുള്ള ലോക മാധ്യമങ്ങള്‍ ചൊവ്വാഴ്ച നടന്ന വനിത മതിലിനെ ശബരിമല വിഷയവുമായി ചേര്‍ത്ത് വലിയ പ്രാധാന്യത്തോടെയാണ് വാര്‍ത്തകള്‍ നല്‍കിയത്.

ഉത്തരേന്ത്യന്‍ മാധ്യമങ്ങളും വലിയ പ്രാധന്യത്തോടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ശബരിമല വിജയം’ (Sabarimala Victory) എന്ന തലക്കെട്ടാണ് അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി നല്‍കിയത്.

Exit mobile version