വനിതാമതിലിന്റെ ഊര്‍ജ്ജമാണ് യുവതികളെ മലചവിട്ടാന്‍ പ്രേരിപ്പിച്ചത്..! മുഖ്യമന്ത്രി പിണറായി വിജയന്‍ തീര്‍ച്ചയായും ആദരവ് അര്‍ഹിക്കുന്നു; രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യണം; സണ്ണി എം കപിക്കാട്

കോഴിക്കോട്: യുവതികള്‍ കാലെടുത്ത് വെച്ചത് ചരിത്രത്തിലേക്ക്. കേരളത്തിലെ പ്രധാനപ്പെട്ട മുന്നേറ്റത്തിനാണ് നാട് ഇന്ന് സാക്ഷ്യം വഹിച്ചത്. ദളിത് ചിന്തകനായ സണ്ണി എം കപിക്കാട്. ഇരുവരും അവിടെ പ്രവേശിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വനിതാമതിലിന്റെ ഊര്‍ജ്ജമാണ് യുവതികളെ മലചവിട്ടാന്‍ പ്രേരിപ്പിച്ചത്. കേരശത്തിന്റെ വിജയം. ഇങ്ങനെ ഒരു തീരുമാനം നടപ്പിലാക്കാന്‍ ആര്‍ജവം കാണിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തീര്‍ച്ചയായും ആദരവ് അര്‍ഹിക്കുന്നുവെന്നും സണ്ണി വ്യക്തമാക്കുന്നു.

മുഖ്യമന്ത്രിയുടെ ഇടപെടല്‍ അതില്‍ ഉണ്ട് എന്നാണ് ഞാന്‍ മനസിലാക്കിയത്. ഇനി സ്ത്രീകള്‍ വന്നാല്‍ നേരത്തെ ഉണ്ടായിരുന്ന പൊലീസ് ഇടപെടലുകള്‍ പരിഹരിച്ച് യുവതികളെ പ്രവേശിപ്പിക്കുമെന്ന അദ്ദേഹം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആ വാക്ക് അദ്ദേഹം പാലിച്ചു. അതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ശുദ്ധികലശം നടത്തിയതിന് ശേഷമാണ് ശബരിമല നട വീണ്ടും തുറന്നത്.യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു ശുദ്ധിക്രിയയ്ക്കുവേണ്ടി നട അടച്ചത്. ശുദ്ധിക്രിയകള്‍ പൂര്‍ത്തിയായതിനു ശേഷമാണ് വീണ്ടും നട തുറന്നത്.

സ്ത്രീകള്‍ കയറിയതോടെ ഞങ്ങള്‍ അവിടെ ശുദ്ധികലശം നടത്തുമെന്നാണ് രാഹുല്‍ ഈശര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് അയിത്താചരണമാണ്. ഇത് കേരളം അനുവദിച്ചുകൊടുക്കാന്‍ പാടില്ല. അയാളെ അടിയന്തരമായി അറസ്റ്റ് ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version