ബൈക്കില്‍ നിന്നും തെറിച്ച് വീണ് പരിക്കേറ്റ് യുവതി റോഡില്‍, രക്ഷകനായെത്തി മന്ത്രി റോഷി അഗസ്റ്റിന്‍

വെമ്പായം: വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് രക്ഷകനായി മന്ത്രി റോഷി അഗസ്റ്റിന്‍. വെമ്പായത്തിന് സമീപം വേറ്റിനാട് അപകടത്തില്‍പെട്ട യുവതിയെ തന്റെ പൈലറ്റ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ മന്ത്രി നിര്‍ദേശം നല്കി.

ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന യുവതി വാഹനാപകടത്തില്‍ പരിക്കേറ്റ് റോഡില്‍ വീണുകിടക്കുകയായിരുന്നു. എന്നാല്‍ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ അതുവഴി വന്ന മറ്റ് വാഹനത്തിലെ യാത്രക്കാര്‍ ആരുംതയ്യാറായില്ല. പലരും കണ്ടില്ലെന്ന് നടിച്ചു.

also read: ഭാഷയുടേയും സംസ്‌കാരത്തിന്റേയും അതിര്‍ വരമ്പുകള്‍ ഭേദിച്ച്, പങ്കാളിയെ തേടി കടല്‍കടന്ന് ഇന്ത്യയിലെത്തി സ്വീഡിഷ് പെണ്‍ക്കുട്ടി; പതിനൊന്ന് വര്‍ഷത്തെ പ്രണയസാഫല്യം

അതുവഴി പോയ മന്ത്രി റോഡില്‍ വീണുകിടക്കുന്ന യുവതിയെ കണ്ടതോടെ വാഹനം നിര്‍ത്തി ഇറങ്ങുകയായിരുന്നു. യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ ഒപ്പമുണ്ടായിരുന്ന പൈലറ്റ് വാഹനത്തിലെ പൊലീസുകാരോട് നിര്‍ദേശിച്ചു.

also read; ‘ഇന്നലെ അമ്മയെ സിംഗപ്പൂരില്‍ കൊണ്ടുവന്നു’: ആദ്യമായി അമ്മ വിമാനത്തില്‍ കയറിയ സന്തോഷം പങ്കുവച്ച് മകന്‍, കൈയ്യടിച്ച് സോഷ്യല്‍ ലോകം

യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടു പോയതിനു ശേഷം മന്ത്രി പൈലറ്റ് ഇല്ലാതെയാണ് തിരുവല്ല വെണ്ണിക്കുളത്തേക്ക് യാത്ര തുടര്‍ന്നത്.

Exit mobile version